ബെംഗളുരു: ആവേശം മൂത്ത് മരത്തിന് മുകളില്‍ കയറിയ പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മൈക്കിലൂടെ പറഞ്ഞ് താഴെയിറക്കി. ചെറിയ മരക്കൊമ്പുകളില്‍ കയറിയിരിക്കുന്നത് സുരക്ഷിതമല്ലെന്നും അപകടം സംഭവിച്ചാല്‍ അത് എല്ലാവര്‍ക്കും വേദനയുണ്ടാക്കുമെന്നും അദ്ദേഹം അവരോടു പറഞ്ഞു. കര്‍ണാടകയിലെ മംഗളുരുവില്‍ നടത്തിയ പൊതു റാലിക്കിടെയാണ് സംഭവം.
തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ കൂട്ടമായി മരത്തിനു മുകളില്‍ ഇടംപിടിച്ചിരിക്കുന്നത് മോഡിയുടെ ശ്രദ്ധയില്‍ പെടുന്നത്. മരത്തിനു മുകളില്‍ ഇരുന്ന് പ്രവര്‍ത്തകര്‍ കൈവീശുന്നുമുണ്ടായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രവര്‍ത്തകരോട് താഴെ ഇറങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു. വീഡിയോ കാണാം:
#WATCH: Prime Minister Narendra Modi urges people to climb down the trees at his public rally in Mangaluru, as the crowd swells. #Karnataka pic.twitter.com/0SeGmY4ZH3
— ANI (@ANI) April 13, 2019
Post Your Comments