Latest NewsKeralaNews

മത്സ്യത്തൊഴിലാളികളെ തോമസ് ഐസക് അപമാനിച്ചെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: മത്തിക്കച്ചവടം പോലെയല്ല ബോണ്ട് വാങ്ങുന്നതെന്ന് പറഞ്ഞ തോമസ് ഐസക്ക് മത്സ്യത്തൊഴിലാളികളെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ട് വില്‍പ്പനയുമായി ബന്ധപ്പെട്ട് തോമസ് ഐസ്‌ക് നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ചെന്നിത്തല രംഗത്തെത്തെത്തിയത്.

മസാല ബോണ്ട് വില്‍പ്പനയില്‍ ഇടനിലക്കാരുണ്ടെന്നും കേരളത്തിന്റെ കാവല്‍ക്കാരന്‍ പെരുംകള്ളനെന്നും ചെന്നിത്തല ആരോപിച്ചു. ബോണ്ടു വിറ്റ് കമ്മീഷന്‍ അടിക്കുന്നതാണ് അധമമായ ജോലിയെന്ന് പറഞ്ഞ ചന്നിത്തല മത്സ്യത്തൊഴിലാളികള്‍ മാന്യമായി തൊഴില്‍ ചെയ്തു ജീവിക്കുന്നവരാണെന്നും മത്തിക്കച്ചവടം മാന്യമായ തൊഴിലാണെന്നും പറഞ്ഞു.

മസാലാ ബോണ്ട് സംബന്ധിച്ച് താന്‍ ഉന്നയിച്ച ഒരു കാര്യത്തിനും ശരിയായ മറുപടി നല്‍കാന്‍ തോമസ് ഐസക്ക് തയ്യാറായിട്ടില്ല. മറുപടി പറയുന്നതിന് പകരം തരംതാണ നിലയില്‍ അധിക്ഷേപങ്ങള്‍ നടത്തി രക്ഷപ്പെടാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നത്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതിന് പകരം താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ തയ്യാറാണോ’ ചെന്നിത്തല ചോദിച്ചു.

‘മസാലാ ബോണ്ട് കേരളത്തെ പണയപ്പെടുത്തുന്നതും ഭാവി തലമുറയെപ്പോലും കടക്കെണിയില്‍പ്പെടുത്തുന്നതുമാണ്. ട്രഷറി പൂട്ടിയിടുകയും നാടിന്റെ സാമ്പത്തിക നില തകര്‍ക്കുകയും ചെയ്ത ധനമന്ത്രി തോമസ് ഐസക്ക് നാടിന് തന്നെ ബാദ്ധ്യതയായി മാറിയിരിക്കുകയാണ്’ രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button