ജയ്‌പൂർ : രാജസ്ഥാൻ റോയല്സിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് രാജസ്ഥാനെ ചെന്നൈ വീഴ്ത്തിയത്.
ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ നേടിയ 151 റൺസ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ മറികടന്നു. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് കരസ്ഥമാക്കി. അവസാന പന്തിൽ മിച്ചല്‍ സാന്റ്‌നര്‍ നേടിയ സിക്‌സർ വിജയത്തിലെത്തിച്ചു.
What a match! What a victory! Sawai man Singham la the lions roared! #WhistlePodu #Yellove #RRvCSK ?? pic.twitter.com/SKbq6dPJG1
— Chennai Super Kings (@ChennaiIPL) April 11, 2019
അർദ്ധ സെഞ്ചുറി നേടിയ അമ്പാടി നായിഡുവും(57), നായകൻ ധോണി(58)യുമാണ് ജയം എളുപ്പമാക്കിയത്. ഷെയ്ന്‍ വാട്‌സണ്‍ (0), ഫാഫ് ഡു പ്ലെസിസ് (7), സുരേഷ് റെയ്‌ന (4), കേദാര്‍ ജാദവ് (1), എന്നിവർ പുറത്തായി. രവീന്ദ്ര ജഡേജ (9), സാന്റ്‌നര്‍ (10) പുറത്താവാതെ നിന്നു. അതോടൊപ്പം തന്നെ ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം ചെന്നൈക്കായി വീഴ്ത്തി.
Another nail-biting finish at the SMS.
Not an ideal result for us. Here's how CSK's chase panned out.#HallaBol #RRvCSK #RR pic.twitter.com/mS5Y5msIHB
— Rajasthan Royals (@rajasthanroyals) April 11, 2019
രാജസ്ഥാന്‍ നിരയിൽ ബെന്‍ സ്റ്റോക്‌സാണ് (26 പന്തില്‍ 28) ടോപ് സ്‌കോറര്‍. പരിക്ക് മാറിയ ശേഷം ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണ് ആറ് റണ്‍സ് മാത്രമാണ് നേടാനെ സാധിച്ചൊള്ളു. അജിന്‍ക്യ രഹാനെ (14), ജോസ് ബട്‌ലര്‍ (23), സ്റ്റീവന്‍ സ്മിത്ത് (15), രാഹുല്‍ ത്രിപാഠി (10), റിയാന്‍ പരാഗ് (16) എന്നിവർ പുറത്തായി. ജോഫ്ര ആര്‍ച്ചര്‍ (13), ശ്രേയാസ് ഗോപാല്‍ (19) എന്നിവര്‍ പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി സ്‌റ്റോക്‌സ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഈ മത്സരത്തോടെ 12 പോയിന്റുമായി ചെന്നൈ പട്ടികയിൽ ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു. 2 പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്.
Match 25. It's all over! Chennai Super Kings won by 4 wickets https://t.co/vvYUYEkuIJ #RRvCSK #VIVOIPL
— IndianPremierLeague (@IPL) April 11, 2019
Adding another feather to his cap @msdhoni as he becomes the first Captain to win 100 #VIVOIPL games ??#MSD pic.twitter.com/3O8qxhMt8K
— IndianPremierLeague (@IPL) April 11, 2019
Presenting to you the Man of the Match for a thrilling game tonight – @msdhoni #VIVOIPL pic.twitter.com/iZ8U58MDHw
— IndianPremierLeague (@IPL) April 11, 2019
Post Your Comments