Latest NewsKuwaitGulf

മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി ഈ ഗള്‍ഫ് രാഷ്ട്രം

കുവൈറ്റ് സിറ്റി: മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി ഈ ഗള്‍ഫ് രാഷ്ട്രം. ആയിരകണക്കിന് വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകളാണ് കുവൈറ്റ് ഗതാഗത വിഭാഗം റദ്ദാക്കിയിരിക്കുന്നത്. അനധികൃതമായി നേടിയ ലൈസന്‍സുകളാണ് റദ്ദാക്കിയത്. ഇനിയും കൂടുതല്‍ പേരുടെ ലൈസസന്‍സുകള്‍ റദ്ദാകാനാണ് സാധ്യത

അനധികൃതമായി സമ്പാദിച്ച 37,000 വിദേശികളുടെ ലൈസന്‍സുകളാണ് പരിശോധനയില്‍ പിടികൂടിയത്
നിലവിലുള്ള ഗതാഗത നിയമം മറികടന്ന് അനധികൃത മാര്‍ഗങ്ങളിലൂടെ 2015 മുതല്‍ 2018 കാലഘട്ടത്തില്‍ സമ്പാദിച്ചവയാണ് ഗതാഗത വിഭാഗം റദ്ദാക്കിയത്.

ലൈസന്‍സ് നേടിയ ശേഷം തൊഴില്‍ തസ്തിക മാറിയ വിദേശികളുടെ ലൈസന്‍സിന് നിയമ സാധുതയുണ്ടാകില്ല. ഇനിയും കൂടുതല്‍ പേരുടെ ലൈസന്‍സ് റദ്ദാക്കാനാണ് ഗതാഗത വിഭാഗത്തിന്റെ തീരുമാനം.

പുതുക്കിയ ഗതാഗത നിയമം അനുസരിച്ച്; വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് മിനിമം 600 ദിനാര്‍ ശമ്പളവും, സര്‍വകലാശാല ബിരുദം, അനുയോജ്യമായ തൊഴില്‍ തസ്തിക കൂടാതെ കുവൈറ്റില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ താമസം എന്നീ മാനദണ്ഡങ്ങള്‍ പാലിക്കണം. മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാരുടെ ലൈസന്‍സുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button