തിരുവനന്തപുരം: വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. രണ്ട് കോടിരൂപ വിലവരുന്ന അഞ്ചേമുക്കാല്‍ കിലോ സ്വര്‍ണമാണ് ഡയറക്ടര്‍ ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ഏജന്‍സി എയര്‍ഇന്ത്യാ സാറ്റ്സിലെ കസ്റ്റമേഴ്‌സ് സര്‍വീസ് ഏജന്റും ആലപ്പുഴ സ്വദേശിയുമായ മുഹമ്മദ് ഷിനാസ് (33), കാസര്‍കോട് സ്വദേശി ഇബ്രാഹിം മണ്‍സൂര്‍ (33), എറണാകുളം സ്വദേശി കണ്ണന്‍ (30) എന്നിവരെ അറസ്റ്റ് ചെയ്തു.
വിമാനമിറങ്ങുന്ന യാത്രക്കാരെ റണ്‍വേയില്‍ നിന്ന് ടെര്‍മിനലിലേക്ക് കൊണ്ടുവരുന്ന ബസില്‍വച്ച് സ്വര്‍ണം കൈമാറവെ ഇവർ പിടിയിലാവുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 2.30 ന് അബുദാബിയില്‍ നിന്നെത്തിയ എയര്‍ഇന്ത്യാ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരായിരുന്നു ഇബ്രാഹിമും കണ്ണനും. 50 സ്വര്‍ണബിസ്‌ക്കറ്റുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഓരോ ബിസ്‌ക്കറ്റിനും 116 ഗ്രാം തൂക്കമുണ്ട്. വിമാനത്താവളം കേന്ദ്രീകരിച്ചുളള സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയാണ് ഇവരെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടില്ലെന്നും ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മൂന്നു പേരെയും കോടതിയില്‍ ഹാജരാക്കും.
Post Your Comments