കോട്ടയ്ക്കല്‍: സ്വകാര്യ ആശുപത്രികളില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ലിംഗമാറ്റശസ്ത്രക്രിയ ഇനി പണം നൽകാതെ ചെയ്യാൻ കഴിയും. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനമില്ലാത്തതിനാല്‍ അത് ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികളെ സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷം ബില്ലും അപേക്ഷയും നല്‍കിയാല്‍ മാത്രമേ തുക നൽകുകയുള്ളൂ.
അര്‍ഹരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി പരിശോധിച്ചാണ് തുക അനുവദിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതിനായി മാറ്റിവെച്ചത്. 18 പേര്‍ ഇതിന്റെ ഗുണഭോക്താക്കളായി. ഈ വര്‍ഷം 40 ലക്ഷം രൂപ നീക്കിവെക്കാനും കൂടുതല്‍ പേര്‍ക്ക് ശസ്ത്രക്രിയ ചെയ്യാനുമുള്ള അവസരം നല്‍കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്യാമ എസ്.പ്രഭ പറഞ്ഞു.
Post Your Comments