Latest NewsNewsInternationalGulf

ഇനി വയ്യ, തങ്ങള്‍ക്ക് പുരുഷന്മാരാകണം, ആവശ്യവുമായി യുവതികള്‍ കോടതിയില്‍

യുഎഇ: തങ്ങള്‍ക്ക് പുരുഷന്മാരാകണം എന്ന ആവശ്യവുമായി മൂന്ന് യുവതികള്‍ കോടതിയിലെത്തി. യുഎഇ സ്വദേശികളായ മൂന്ന് യുവതികളാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ പേര് മാറ്റി ഔദ്യോഗിക രേഖകളില്‍ പുരുഷന്മാരുടേതായ പുതിയ പേരുകള്‍ ചേര്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 25 വയസിന് താഴെയുള്ള പെണ്‍കുട്ടികളാണ് ആവശ്യവുമായി എത്തിയിരിക്കുന്നത്.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തങ്ങളെ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. മാത്രമല്ല യൂറോപ്യന്‍ ആശുപത്രികളില്‍ നിന്നുള്ള ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശുപാര്‍ശ ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ശാരീരികമായി തകരാറുകള്‍ സംഭവിച്ച യുഎഇ യുവതികള്‍ യൂറോപ്പില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നുണ്ട്. ചിലര്‍ക്ക് കാലുകളില്‍ അമിത രോമ വളര്‍ച്ച, ചിലര്‍ക്ക് ശബ്ദത്തിലെ വ്യത്യാസം എന്നിവയാണ് കാരണമെന്ന് യുവതികളുടെ വക്കീല്‍ അലി അബ്ദുള്ള പറഞ്ഞു.

ALSO READ: വനിതാ കോണ്‍സ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി; തിരികെ സർവീസിൽ തുടരാം

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകാന്‍ നിര്‍ദേശിച്ച് യുവതികള്‍ക്ക് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഇപ്പോള്‍ നിയമപരമായ അനുമതിക്കായാണ് ഇവര്‍ കോടതിയില്‍ എത്തിയിരിക്കുന്നതെന്നും വക്കീല്‍ പറഞ്ഞു.

സംഭവത്തില്‍ നിരീക്ഷണത്തിനായി ഒരു മെഡിക്കല്‍ കമ്മറ്റിയെ നിയമിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യുവതികള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയുടെ ആവശ്യം ഉണ്ടെന്ന് മനസിലായെന്നും ചെറുപ്പം മുതലേ ഇവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നെന്നും വക്കീല്‍ പറഞ്ഞു.

ഇവരുടെ ആവശ്യം ഫെഡറല്‍ ഫസ്റ്റ് ഇന്റന്‍സ് കോടതി ലിംഗമാറ്റ ശസ്ത്രക്രിയ് നിരസിച്ചിരുന്നു. എന്നാല്‍ യുവതികള്‍ ഫെഡറല്‍ അപ്പീല്‍ കോടതിയില്‍ അപ്പീലിന് പോവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button