മുംബൈ: വനിതാ കോണ്‍സ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി. സർവീസിലിരിക്കെ തന്നെ മഹാരാഷ്ട്രയിലെ വനിതാ കോണ്‍സ്റ്റബിളിന് ശസ്ത്രക്രിയ നടത്താന്‍ സര്‍ക്കാര്‍ അനുമതി നൽകി. ഇത്തരത്തില്‍ ഒരു അനുമതി നല്‍കിയത് ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്.
പ്രത്യേക അനുമതി ലഭിച്ചിരിക്കുന്നത് ബീഡ് ജില്ലയില്‍ നിന്നുള്ള ലളിതാ കുമാരി സാല്‍വെക്കാണ്. മാത്രമല്ല പുരുഷ കോണ്‍സ്റ്റബിള്‍ ആയി ശസ്ത്രക്രിയക്ക് ശേഷം സര്‍വീസില്‍ തുടരാനും അനുമതി നല്‍കിയിട്ടുണ്ട്. ലളിതാകുമാരി അപേക്ഷയില്‍ തീരുമാനമെടുത്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് നന്ദി പറഞ്ഞു. നേരത്തെ അപേക്ഷ നല്‍കിയിരുന്നെങ്കിലും മേലധികാരികള്‍ ഇതിനെ എതിര്‍ത്തതോടെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇവര്‍ 2010ല്‍ 22ാം വയസ്സിലാണ് പോലീസില്‍ ചേര്‍ന്നത്. എന്നാല്‍ തന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റത്തെപറ്റി 24ാം വയസ്സിലാണ് ലളിതാകുമാരിക്ക് മനസ്സിലായത്. ഇക്കാര്യം വീട്ടില്‍ ആദ്യം പറയുവാന്‍ ബുദ്ധിമുട്ടായിരുന്നു. പിന്നീട് മാതൃസഹോദരനോടാണ് ഇക്കാര്യം ആദ്യം അവതരിപ്പിക്കുന്നത്. അവര്‍ നല്‍കിയ ആത്മവിശ്വാസമാണ് ശസ്ത്രക്രിയ നടത്തുവാന്‍ തീരുമാനിച്ചതെന്ന് ലളിതാകുമാരി പറഞ്ഞു.
Post Your Comments