KeralaLatest NewsNews

സുഹൃത്തിനെ പിരിയാതിരിക്കാന്‍ ആണാകണമെന്ന് വാശി, വീട്ടുകാര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുവദിച്ചില്ല, ഫാത്തിമയുടെ ആത്മഹത്യ ഇങ്ങനെ

തിരുവനന്തപുരം: വനിത ഹോസ്റ്റലിന് മുകളില്‍നിന്നും വിദ്യാര്‍ത്ഥിനി ചാടി മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം പനവിള ജംഗ്ഷന് സമീപത്തെ വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുന്നിലായിരുന്നു സംഭവം. പി.എസ്.സി കോച്ചിംഗ് ക്ലാസിനായി തലസ്ഥാനത്തെത്തിയ ഫാത്തിമ രഹ്നയാണ് ജീവനൊടുക്കിയത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മാതാപിതാക്കള്‍ സമ്മതിക്കാത്തതാണ് ഇതിന് കാരണം എന്നാണ് പുറത്തെത്തുന്ന വിവരം.

രഹ്നയുടെ ഉറ്റ സുഹൃത്തിന്റെ വിവാഹം വീട്ടുക്കാര്‍ നിശ്ചയിച്ചു. ഇതോടെ കൂട്ടുകാരിയുമായി പിരിയാതിരിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയക്കായി വീട്ടുകാരോട് സമ്മതം ചോദിക്കുകയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിന് അനുവദിച്ചില്ല. തുടര്‍ന്നാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്.

മകളുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതോടെ വീട്ടുകാര്‍ പലപ്പോഴും ഉപദേശിച്ചെങ്കിലും അവരെ അനുസരിക്കാന്‍ ഫാത്തിമ രഹ്ന തയാറായിരുന്നില്ല. പെണ്‍കുട്ടിയിലെ സ്വഭാവമാറ്റം കാരണം രക്ഷിതാക്കള്‍ വിദേശത്തേക്ക് കൊണ്ടുപോകാനും മടിച്ചു. തനിക്ക് ആണാകണമെന്ന് വീട്ടുകാരോട് ഫാത്തിമ ആവശ്യപ്പെട്ടിരുന്നതായി ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി പറഞ്ഞു.

ലിംഗമാറ്റ ശസ്ത്രക്രിയക്കായി പെണ്‍കുട്ടി ഭിന്നലിംഗക്കാരുടെ സംഘടന വഴി ഡോക്ടറെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിന് വീട്ടുകാരുടെ സമ്മതം വേണമെന്ന ഡോക്ടറുടെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനായി പലതവണ ഫാത്തിമ രഹ്ന അച്ഛനെയും അമ്മയെയും ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ല. ഇതോടെ പെണ്‍കുട്ടി നല്ല മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരണയായതെന്നുമാണ് പൊലീസ് നിഗമനം.

ഫാത്തിമ രഹ്ന ആണുങ്ങള്‍ ധരിക്കാറുള്ള വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ബനിയനും ത്രീഫോര്‍ത്തുമാണ് സ്ഥിരം വേഷം. ഇക്കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ വനിതാ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചത്. വഴിയാത്രക്കാരാണ് പെണ്‍കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയത്. ഈ വിവരം ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button