സന്നിധാനം: വിഷു ഉത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്ബൂതിരി നട തുറന്നു. തുടര്‍ന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ചു. മാളികപ്പുറത്തെ നട തുറക്കാനായി മേല്‍ശാന്തി എംഎന്‍ നാരായണന്‍ നമ്പൂതിരിക്കു താക്കോലും ഭസ്മവും നല്‍കി യാത്രയാക്കി. പിന്നീട് പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല. രാത്രി 10-ന് ഹരിവരാസനം പാടി നട അടയ്ക്കും.
ഈ മാസം 19 വരെയാണ് നടതുറക്കുക. എല്ലാ ദിവസവും നെയ്യഭിഷേകം, ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ ഉണ്ടാകും. വിഷു ദിവസമായ 15ന് ഭക്തര്‍ക്കായി വിഷുക്കണി ദര്‍ശനം ഒരുക്കും. രാവിലെ നാല് മണി മുതല്‍ ഏഴ് മണി വരെയാണ് വിഷു ദര്‍ശനം. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് കൈനീട്ടം നല്‍കും.
ഇന്നു മുതല്‍ 19വരെ പൂജകള്‍ ഉണ്ടാകും. എല്ലാ ദിവസവും നെയ്യഭിഷേകം, ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയും 17ന് ലക്ഷാര്‍ച്ചനയും ഉണ്ട്. കടുത്ത ചൂടിലും വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. 19 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.
Post Your Comments