സന്നിധാനം : മേടമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.കെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിയിച്ചു. ഇന്ന് മുതൽ 18 വരെ ആണ് ഭക്തർക്ക് പ്രവേശനം.
ഇന്ന് രാവിലെ 5 ന് നടതുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും ഉണ്ടാകും. 14ന് പുലർച്ചെ 5 മണിക്ക് നട തുറന്ന് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിക്കും. അതിനു ശേഷം ഭക്തർക്കും കണി ദർശിക്കാൻ അവസരമുണ്ടാകും.
Read Also : മൂന്നു വയസുകാരൻ സഹോദരന്റെ മുന്നിലിട്ട് ആറു വയസുകാരിയെ പീഡിപ്പിച്ചു; മുത്തച്ഛനും ബന്ധുവും അറസ്റ്റിൽ
48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസുകളും എടുത്തവർക്കും ഓൺലൈൻ വഴി ബുക്ക് ചെയ്ത് ദർശനത്തിന് എത്താം.
Post Your Comments