ദുബായ്: വാഹനാപകടത്തില്‍ 39 വയസ്സുകാരന് ദാരുണാന്ത്യം. ഈജിപ്ത് സ്വദേശിയാണ് മരിച്ചത്. അജ്മാനിലെ അല്‍ സോറയില്‍ ഉണ്ടായ ഭയാനകമായ അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടകാര്‍ നിരവധി തവണ മറിയുകയും ഡിവൈഡറില്‍ ഇടിച്ച് വീഴുകയുമായിരുന്നു. അപകടത്തില്‍ ഇയാളുടെ ഭാര്യക്കും മൂന്നും നാലും വയസ്സുള്ള മക്കള്‍ക്കും ഗുരുതരമായ പരിക്കേറ്റു.
അപകടത്തില്‍ മരിച്ചയാളാണ് വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സ്റ്റിയറിംഗില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. പോലീസ് സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ മരിച്ചിരുന്നു. പരിക്കേറ്റവര്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്വയ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയ്ക്കുവേണ്ടിയും ഡ്രൈവിംഗിനിടയില്‍ മറ്റുതരത്തിലുള്ള തിരക്കുകള്‍ ഉപേക്ഷിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വാഹനം ഓടിക്കുന്നതനിടെ ഉണ്ടാകുന്ന മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ് ഭൂരിപക്ഷം അപകടങ്ങള്‍ക്കും കാരണം എന്നും അവര്‍ വ്യക്തമാക്കി. ‘ഡ്രൈവര്‍ സീറ്റ് ബെല്‍റ്റുകള്‍ ഉറപ്പാക്കുകയും ട്രാഫിക് സുരക്ഷാ നിയമങ്ങള്‍ പാലിക്കുകയും വേണമെന്നും അവര്‍ പറഞ്ഞു.
Post Your Comments