Latest NewsIndia

കോണ്‍ഗ്രസിന് പ്രഹരം: അല്‍പേഷ് താക്കൂര്‍ രാജി വച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന്റ ആദ്യ ഘട്ട പോളിംഗ് നളെ നടക്കാനിരിക്കെയാണ് എംഎല്‍എമാരുടെ ഈ നീക്കം

അഹമ്മദബാദ്: കോണ്‍ഗ്രസില്‍ വീണ്ടും രാജി. ഗുജറാത്തില്‍ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവ് അല്‍പേഷ് താക്കൂര്‍ പാര്‍ട്ടിയില്‍ നി്ന്നും രാജി വച്ചു. താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. അല്‍പേഷിന്റെ അടുത്ത അനുയായി കൂടിയായ ധവാല്‍സിങ് സലയാണ് ഇക്കാര്യം പുറത്തുവിട്ടത്.

അല്‍പേഷ്, ഭരത് താക്കൂര്‍, ധവാല്‍ സിങ് സല എന്നീ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരോടും കോണ്‍ഗ്രസ് വിടാന്‍ താക്കൂര്‍ സേന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതായി സല പറഞ്ഞു. എന്നാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്ന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സല അറിയിച്ചു. അതേസമയം ഇവര്‍ ബിജെപിയില്‍ ചേരുമെന്ന് സൂചനയും ലഭിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന്റ ആദ്യ ഘട്ട പോളിംഗ് നളെ നടക്കാനിരിക്കെയാണ് എംഎല്‍എമാരുടെ ഈ നീക്കം. നേരത്തേ അല്‍പേഷ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിരാകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button