ഫ്‌ളോറിഡ : അമ്മയുടെ തിരോധാനത്തെ കുറിച്ച് ആ നാല് വയസുകാരന്റെ സംശയം 20 വര്‍ഷങ്ങള്‍ക്കു ശേഷം സത്യമാണെന്ന് തെളിഞ്ഞു :കൊലയാളിയെ കണ്ടെത്തി. 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ക്രൂര കൊലപതകത്തിന്റെ ചുരുളഴിഞ്ഞിരിക്കുകയാണ്. നാലാം വയസില്‍ തോന്നിയ സംശയം 24ാം വയസില്‍ സത്യമായിരുന്നുവെന്ന് അറിഞ്ഞ ഞെട്ടലിലാണ് ആരോണ്‍ എന്ന യുവാവ്. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം തികച്ചും ആകസ്മീകമായാണ് ആരോണ്‍ തന്റെ അമ്മയുടെ ഘാതകന്‍ അച്ഛന്‍ തന്നെ ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. അമ്മയുടെ അപ്രതീക്ഷിത തിരോധാനം തളര്‍ത്തിയ ആ നാലു വയസുകാരന് ഇപ്പോള്‍ തന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ലഭിച്ചിരിക്കുകയാണ്.
നാലാം വയസു വരെ ഫ്‌ളോറിഡയില്‍ മൂന്ന് കിടപ്പുമുറികളുള്ള ഒരു കൊച്ചു വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ആരോണിന്റെ താമസം. 1993ലാണ് സംഭവം. ആരോണിന്റെ മാതാവ് ബോണിയെ പെട്ടെന്നൊരു ദിവസം കാണാതായി. നിരവധി അന്വേഷണങ്ങള്‍ നടന്നെങ്കിലും ബോണിയെ കുറിച്ച് ആര്‍ക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല, അന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരോടും ബന്ധുക്കളോടും നാലു വയസുളള ആരോണ്‍ തന്റെ അമ്മയെ പിതാവ് മൈക്കിള്‍ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ആരോണ്‍ പറഞ്ഞു. ഒരു നാലു വയസുകാരന്റെ വാക്കുകളെ അന്ന് ആരും വിശ്വാസത്തിലെടുത്തില്ല. മൈക്കിളിനെതിരെ ഒരു തെളിവുകള്‍ പോലും ആര്‍ക്കും ലഭിച്ചിരുന്നില്ല.
അമ്മയുടെ അപ്രതീക്ഷിത തിരോധാനത്തിന് ശേഷം ആരോണും അച്ഛനും വീടു മാറി. ബോണിയെ കണ്ടെത്താനായി ഒരുപാട് അന്വേഷണങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്കൊപ്പം സന്തോഷമായി കഴിഞ്ഞിരുന്ന ആ വീട് ആരോണ്‍ സ്വന്തമാക്കുകയായിരുന്നു. പുതുക്കിപ്പണിയുന്നതിനിടയില്‍ ആരോണും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് വീട് പുതുക്കി പണിയുന്നതിനിടയിലാണ് 20 വര്‍ഷം മുമ്പ് മറച്ചുവയ്ക്കപ്പെട്ട ആ രഹസ്യം പുറത്തറിയുന്നത്. വീടിന് പുറകുവശത്തായിരുന്ന നീന്തല്‍ കുളമാണ് ആദ്യം ഇവര്‍ പൊളിച്ചു തുടങ്ങിയത്, തലയോട്ടിയും പല്ലുകളും പുറത്തേയ്ക്കുള്ള ഷവറിന്റെ ഭാഗം പൊളിച്ചപ്പോള്‍ ഒരു വലിയ കോണ്‍ക്രീറ്റ് സ്ലാബില്‍ മണ്ണുമാന്തി ഉടക്കി നിന്നു. ഇത് ഉയര്‍ത്തി നോക്കിയപ്പോള്‍ പ്ലാസ്റ്റിക് കവറില്‍ എന്തോ പൊതിഞ്ഞുവച്ചിരിക്കുന്നത് കണ്ടു. തേങ്ങയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പാതി തുറന്ന് നോക്കിയപ്പോള്‍ ചുറ്റും കൂടി നിന്നവര്‍ ഞെട്ടിത്തരിച്ചു. ദുരൂഹം പൊതി തുറന്ന് നോക്കിയപ്പോള്‍ ഒരു തലയോട്ടിയും പല്ലുകളുമാണ് കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ തന്റെ അമ്മയുടെ അവശിഷ്ടങ്ങളാണോയിതെന്ന് ആരോണിന് സംശയം തോന്നി. സംശയ നിവാരണത്തിനായി ആരോണ്‍ കൂടുതല്‍ അന്വേഷണം നടത്തി. ഒടുവില്‍ തലയോട്ടിയും പല്ലുകളും തന്റെ അമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. ഒടുവില്‍ അന്വേഷണം അവസാനിച്ചത് പിതാവ് മെക്കിളിന്റെ അറസ്റ്റിലാണ്.
മൈക്കിളിന്റെ ബന്ധുവിന്റെ കമ്പനിയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്ന്. മൈക്കിള്‍ കമ്പനി മാനേജറും ബോണി അക്കൗണ്ടന്റുമായിരുന്നു. ഒരു ഘട്ടത്തില്‍ മൈക്കിള്‍ ബോണിയെ ശാരീരികമായി ഉപദ്രവിച്ചു തുടങ്ങി. കതകിനിടയില്‍ കൈകള്‍ വച്ച് അമര്‍ത്തുകയും നഖങ്ങളില്‍ മുറിവേല്‍പ്പിക്കുകയും വരെ ചെയ്തിരുന്നു. എല്ലാം ഉപേക്ഷിച്ച് പോകാന്‍ മൈക്കിളിന്റെ പീഡനം സഹിക്കാനാവാതെ എല്ലാം ഉപേക്ഷിച്ച് മകനേയും കൊണ്ട് പോകാന്‍ ബോണി തയാറെടുക്കുകയായിരുന്നു. ഇതിനായി ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി ബോണി അതില്‍ രഹസ്യമായി പണം നിക്ഷേപിച്ചിരുന്നു. മൈക്കിള്‍ ബിസിനസ്സ് ആവശ്യത്തിനായി ഒരു യാത്ര പോയ സമയം നോക്കി രക്ഷപെടാന്‍ ബോണി ശ്രമം നടത്തി. വിവരങ്ങള്‍ മറച്ചുവച്ചു ഇത് മൈക്കിള്‍ അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ കലഹം ബോണിയുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തന്നോട് വഴക്കിട്ട് ബോണി വീട്ടില്‍ നിന്നും ഇറങ്ങി പോയി എന്നാണ് ബോണി ബന്ധുക്കളെ വിശ്വസിപ്പിച്ചത്. അണ്‍ടോള്‍ഡ് മിസ്റ്ററി എന്ന പരിപാടിയിലൂടെയാണ് ഈ ക്രൂരകഥ ലോകം അറിഞ്ഞത്.
Post Your Comments