മുംബൈ: ഞായറാഴ്ച ജോലിക്കു പോകാനൊരുങ്ങിയ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മുംബൈയിലെ ഉല്ലാസ്നഗറിലാണ് സംഭവം. വീടുകളില്‍ വീട്ടുജോലി ചെയ്തിരുന്ന രേഖ (35) ആണ് കൊല്ലപ്പെട്ടത്.
അവധിദിനമായ ഞായറാഴ്ച ജോലിക്കു പോകാന്‍ തുനിഞ്ഞതില്‍ പ്രകോപിതനായാണ് ഭര്‍ത്താവ് ദിലീപ് പഗാറെ(38) രേഖയെ ശ്വാസംമുട്ടിച്ച് കൊന്നത്
മഹാരാഷ്ട്രയിലെ പുതുവത്സര ദിനമായ ഗുഢിപാഡ്വ ആഘോഷം ശനിയാഴ്ചയായിരുന്നതിനാല്‍ ഒരു ദിവസത്തെ അവധിക്കുശേഷം ജോലിക്കു പോകുകയായിരുന്നു രേഖ.രേഖ വീട്ടുജോലിക്കു പോകുന്നത് ദിലീപ് പഗാറെയ്ക് ഇഷ്ടമല്ലായിരുന്നുവെന്ന് പോസീസ് പറഞ്ഞു.
Post Your Comments