Election NewsKeralaLatest News

കളക്ടറുടെ നോട്ടീസ്:വിശദീകരണം നല്‍കാന്‍ സുരേഷ് ഗോപി കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും

48 മണിക്കൂറാണ് വിശദീകരണം നല്‍കാന്‍ കളക്ടര്‍ അനുവദിച്ചിരുന്നത്

തൃശ്ശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച വിഷത്തില്‍ വിശദമായ വിശദീകരണത്തില്‍ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. 48 മണിക്കൂറാണ് വിശദീകരണം നല്‍കാന്‍ കളക്ടര്‍ അനുവദിച്ചിരുന്നത്.

വെള്ളിയാഴ്ചയാണ് സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം നടന്നത്. തുടര്‍ന്ന് പിറ്റേ ദിവസം സംഭവത്തില്‍ വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് കളക്ടര്‍ സ്ഥാനാര്‍ത്ഥിക്ക് നോട്ടീസ് നല്‍കുകയായിരുന്നു. ഇന്ന് വെകൂന്നേരത്തിനുള്ളില്‍ വിശദീകരണം നല്‍കണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്. അതേസമയം ഇന്ന് ചുരുക്കത്തില്‍ ഒരു വിശദീകരണം നല്‍കുമെങ്കിലും വിശദമായ വിശദീകരണം നല്‍കാന്‍ കൂടുതല്‍ ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചട്ടില്ല എന്നും ചട്ടലംഘനം നടത്തിയിട്ടില്ലെന്നുമാണ് സുരേഷ് ഗോപിയുടെ വിശദീകരണം. നടപടി എടുത്താല്‍ നിയമപരമായി അതിനെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button