ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ഞാന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലിക്കൊന്നേനെ: സുരേഷ് ഗോപി

കൊച്ചി: വെള്ളിത്തിരയിലെ ത്രസിപ്പിക്കുന്ന പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച നടനാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. ഇപ്പോൾ ഒരു അഭിമുഖത്തിൽ, താൻ യഥാർത്ഥ ജീവിതത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നുവെങ്കില്‍ എന്തൊക്കെ ചെയ്യുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ചത് തനിക്ക് ഒട്ടും സഹിക്കാന്‍ പറ്റിയിട്ടില്ലെന്നും താന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ എന്നും സുരേഷ് ഗോപി പറയുന്നു. റിയല്‍ ലൈഫില്‍ സുരേഷ് ഗോപി ഒരു പോലീസുകാരനായിരുന്നുവെങ്കില്‍ എന്തൊക്കെയാവും ചെയ്യുക എന്നഅവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ;

ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി നാലംഗ സംഘം: ആക്കുളത്ത് പിടിയിലായവരിൽ ഗർഭിണിയായ യുവതിയും

‘അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ചത് എനിക്ക് ഒട്ടും സഹിക്കാന്‍ പറ്റിയിട്ടില്ല. അവരൊന്നും ഒരു കല്ലെറിയുകയോ കുപ്പികഷ്ണമെടുത്ത് എറിയുകയോ ദ്രോഹത്തിനോ നിന്നിട്ടില്ല. ശരണം വിളിച്ചവരെ, അല്ലെങ്കില്‍ ശരണമന്ത്രം ഓതി നടന്നവരെയാണ് ഉപദ്രവിച്ചത്. ഗാന്ധിയന്‍ മോഡലിലായിരുന്നു അവരുടെ സമരം. ഞാന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ.’

‘ജനാധിപത്യത്തില്‍ പൊലീസ് ആധിപത്യം എന്നില്ല, മുഖ്യമന്ത്രി ആധിപത്യം എന്നില്ല. പ്രധാനമന്ത്രി ആധിപത്യം എന്നില്ല. ജനാധിപത്യമാണെങ്കില്‍ ജനമാണ് ആദ്യത്തെ വാക്ക്. ശബരിമലയുടെ കാര്യത്തില്‍ അത് ഭക്തരുടെ മാത്രം സമരമായിരുന്നു. അവരുടെ അലമുറയിട്ടുള്ള വിളിയായിരുന്നു. അതിനെ അടിച്ചൊതുക്കി.’

രാജ്യത്ത് ഇതുവരെ മങ്കിപോക്‌സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല: ബഹ്‌റൈൻ

സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ‘പാപ്പന്‍’ എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസായിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സുരേഷ് ഗോപി എത്തിയത്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവര്‍ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button