Latest NewsInternational

സ്വവര്‍ഗ ലൈംഗികതയ്ക്ക് മരണശിക്ഷ : നിയമം നടപ്പിലാക്കിയ ബ്രൂണെ സുല്‍ത്താന് എതിരെ വ്യാപക എതിര്‍പ്പ്

ലണ്ടന്‍: സ്വവര്‍ഗ ലൈംഗികതയ്ക്ക് മരണശിക്ഷ നടപ്പിലാക്കിയ ബ്രൂണെ സുല്‍ത്താന് എതിരെ വ്യാപക എതിര്‍പ്പ് . എതിര്‍പ്പ് ശക്തമായതോടെ
ബ്രൂണെ സുല്‍ത്താന് നല്‍കിയ ഹോണററി ഡിഗ്രി തിരിച്ചെടുക്കുന്നത് പരിഗണിക്കുമെന്ന് ഓക്സ്ഫഡ് സര്‍വകലാശാല അറിയിച്ചു. സ്വവര്‍ഗ ലൈംഗികത മരണ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിയ മാറ്റിയ ബ്രൂണെ സുല്‍ത്താനെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഓക്‌സ്ഫഡിന്റെ തീരുമാനം.

ബ്രൂണെയുടെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു വരുന്ന എതിര്‍പ്പുകളോട് തങ്ങള്‍ ഐക്യപ്പെടുകയാണെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞതായി ഇന്‍ഡിപെന്‍ഡെന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. 1993ല്‍ സുല്‍ത്താന്‍ ഹസനല്‍ ബൊല്‍കിയയ്ക്ക് സിവില്‍ നിയമത്തില്‍ ഹോണററി ഡിഗ്രി നല്‍കിയ തീരുമാനം പുന:പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുല്‍ത്താന്റെ ഹോണററി ഡിഗ്രി തിരിച്ചെടുക്കില്ലെന്ന് സര്‍വകലാശാല നേരത്തെ പറഞ്ഞിരുന്നു.സുല്‍ത്താന്റെ ഡിഗ്രി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് 56000 പേരുടെ ഒപ്പടങ്ങിയ പെറ്റീഷന്‍ നല്‍കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button