ലണ്ടൻ : ഓക്‌സ്ഫഡ് സർവ്വകലാശാല കാന്റീനിൽ ബീഫും ആട്ടിറച്ചിയും നിരോധനത്തെ അനുകൂലിച്ച് വിദ്യർത്ഥി സംഘടന. ആഗോളതാപനം വർധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി
മൂന്നിൽ രണ്ട് ശതമാനം വിദ്യർത്ഥികളാണ് നിരോധനത്തിന് അനുകൂലമായി പ്രതികരിച്ചത്. എന്നാൽ സർവ്വകലാശാലയുടെ ഈ നീക്കം മറ്റ് കോളേജുകളെ ബാധിക്കില്ലെന്നും വിദ്യാർത്ഥി സംഘടന ഉറപ്പു നൽകി. ലണ്ടൻ സർവ്വകലാശാലയുടെ കീഴിലുള്ള ഗോൾഡ്‌സ്മിത്ത്‌സും കേംബ്രിജ് സർവ്വകലാശാലയും ബീഫ് നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ഓക്‌സ്ഫഡ് സർവ്വകലാശാല രംഗത്തെത്തിയത്.
ഗോമാംസ വ്യവസായം അമിതമായ കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നു എന്ന ഗവേഷണത്തെ തുടർന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യർത്ഥി സംഘടന ഇതുസംബന്ധിച്ച് സർവ്വകലാശാല അധികൃതരുമായി യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ നിരോധനം ക്യംപസിൽ ഏർപ്പെടുത്തില്ല .
Post Your Comments