ലണ്ടന്‍ : ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വാരിക്കൂട്ടിയത് റെക്കോഡ് ഫോളോവേഴ്സ്. രാജകുടുംബാംഗങ്ങള്‍ ഗിന്നസ് ബുക്കില്‍ . ഇന്‍സ്റ്റാഗ്രാമിലെ പുതിയ താരങ്ങള്‍ ഇപ്പോള്‍ ബ്രിട്ടീഷ് രാജകുമാരന് ഹാരിയും പത്നി മേഗനുമാണ്. ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ കയറിയതു മുതല്‍ ലക്ഷങ്ങളാണ് ഇവരെ പിന്തുടരുന്നത്.
രാജകുടുംബത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെയാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. സസ്സക്സ് റോയല്‍’ എന്നാണ് അക്കൗണ്ടിനു പേര് നല്‍കിയിരിക്കുന്നത്.
എന്നാല്‍ അക്കൗണ്ട് ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പത്ത് ലക്ഷം ഫോളോവേഴ്സിനെയാണ് സസ്സക്സ് റോയല്‍ നേടിയിരിക്കുന്നത്. മേഗന്റെ അടുത്ത സുഹൃത്തും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്രയാണ് സസ്സക്സ് റോയലിന്റെ ആദ്യത്തെ ഫോളോവര്‍.
കുറച്ച് ദിവസം മുന്‍പ് തുടങ്ങിയ അക്കൗണ്ടിന് ഇപ്പോള്‍ 42 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. 52 ലക്ഷം ഫോളോവേഴ്സുള്ള ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അക്കൗണ്ടായ ദ റോയല്‍ ഫാമിലിയെ സസ്സക്സ് റോയല്‍ മറികടക്കുമെന്നാണ് വിലയിരുത്തല്‍.
സ്വതന്ത്രമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും ചിത്രങ്ങള്‍ പുറത്ത് വിടുന്നതിനും രാജകുടുംബത്തിന് അംഗങ്ങള്‍ക്ക് കര്‍ശന വിലക്കുണ്ട്.
Post Your Comments