ന്യൂഡൽഹി : താലിബാന്‍ വിഷയത്തെ കുറിച്ച് പ്രതികരിച്ച തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. താലിബാനെ കുറിച്ച് എഴുതിയ സ്റ്റോറികളെല്ലാം നീക്കം ചെയ്യപ്പെട്ടു എന്നാണ് താരം പറയുന്നത്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കിയെന്നും കങ്കണ പറയുന്നു.
ഇന്നലെ രാത്രിയാണ് താരത്തിന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ അക്കൗണ്ട് പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാമുമായി സംസാരിച്ച് താരം അക്കൗണ്ട് വീണ്ടെടുക്കുകയായിരുന്നു. അക്കൗണ്ട് വീണ്ടെടുത്തെങ്കിലും തനിക്ക് ഒന്നും പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് താരം പറയുന്നത്. തുടര്‍ന്ന് സഹോദരിയുടെ ഫോണില്‍ നിന്ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നാണ് ഈ വിവരം കങ്കണ അറിയിച്ചത്.
Read Also : ഓണാഘോഷത്തിന് പിന്നാലെ കോളേജ് ഗ്രൗണ്ടില്‍ അദ്ധ്യാപകന്‍ തീകൊളുത്തി മരിച്ചു
കങ്കണയുടെ കുറിപ്പ്:
ഇന്നലെ രാത്രി ചൈനയില്‍ നിന്നും ആരോ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് അലേര്‍ട്ട് വന്നു. പിന്നെ ആ അലേര്‍ട്ട് കാണാതായി. ഇന്ന് രാവിലെ ഞാന്‍ താലിബാന്‍ വിഷയത്തില്‍ എഴുതിയ സ്റ്റോറികളെല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കൂടാതെ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പ്രവര്‍ത്തന രഹിതമാക്കപ്പെട്ടിരുന്നു.
പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ ആളുകളുമായി സംസാരിച്ചതിന് ശേഷം എനിക്ക് എന്റെ അക്കൗണ്ട് തിരിച്ച് കിട്ടി. പക്ഷെ ഞാന്‍ സ്റ്റോറി എഴുതുമ്പോള്‍ വീണ്ടും അക്കൗണ്ട് ലോഗ് ഔട്ട് ആവുകയാണ്. ഈ സ്റ്റോറി എഴുതാന്‍ എനിക്ക് എന്റെ സഹോദരിയുടെ ഫോണ്‍ ഉപയോഗിക്കേണ്ടി വന്നു. ഇത് വലിയൊരു അന്താരാഷ്ട്ര ഗൂഢാലോചനയാണ്. അവിശ്വസനീയം തന്നെ.
Post Your Comments