ന്യൂജേഴ്‌സി: ഇന്‍സ്റ്റഗ്രാമിനെ ഫേസ്ബുക്ക് രഹസ്യമായി നിരീക്ഷിക്കുന്നെന്ന പരാതിയുമായി ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്. അനുവാദമില്ലാതെ ഫോണ്‍ ക്യാമറ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ന്യൂജേഴ്‌സി സ്വദേശിയായ ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ബ്രിട്ടാനി കോണ്ടിറ്റിയാണ് ഫെയ്സ്ബൂകിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയിലാണ് ബ്രിട്ടാനി കോണ്ടിറ്റി പരാതി നല്‍കിയിരിക്കുന്നത്. ഉപയോക്താവറിയാതെ ആപ്ലിക്കേഷന്റെ ക്യാമറ ഉപയോഗിക്കുന്നത് മനപ്പൂര്‍വമാണെന്നും ഉപഭോക്തൃ ഡാറ്റ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നും പരാതിയില്‍ ആരോപിക്കുന്നു.എന്നാല്‍ ഈ ആരോപണം ഫേസ്ബുക്ക് നിഷേധിച്ചു. പരാതിക്ക് കാരണം സാങ്കേതിക പ്രശ്നമാമെന്നും, ഇത്തരം പ്രശ്‌നം പരിഹരിക്കുകയാണെന്നും ഫെയ്സ്ബുക്ക് പറയുന്നു.
Post Your Comments