ഡൽഹി: മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണം സ്വന്തം നിലയിൽ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സംഭവത്തിൽ പ്രിയങ്ക ഗാന്ധി ഇതുവരെ നേരിട്ട് പരാതി നൽകിയിട്ടില്ല. എങ്കിലും ആരോപണത്തെ കുറിച്ച് അഡ്വാൻസ്ഡ് സൈബർ ക്രൈം യൂണിറ്റ് അന്വേഷിക്കും.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് പ്രിയങ്കയുടെ ആരോപണം അന്വേഷിക്കുന്നത്.
രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഫോൺ ചോർത്തൽ വിവാദത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് തന്‍റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സർക്കാർ ഹാക്ക് ചെയ്തതായി പ്രിയങ്ക ഗാന്ധി പറഞ്ഞത്.
Post Your Comments