ലണ്ടൻ : രാജകീയ പദവികൾ ഉപേക്ഷിച്ച ഹാരി രാജകുമാരനും ഭാര്യ മേഗനും മാർച്ച് 9 വെള്ളിയാഴ്ച നടക്കുന്ന കുടുംബ സംഗമത്തിൽ അവസാനമായി പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് . ദമ്പതികൾക്ക് രാജകീയമായ യാത്രയയപ്പ് നല്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് രാജകുടുംബം . വെസ്റ്റ്മിൻസ്റ്റർ ആബേയിലെ കോമൺവെൽത്ത് സർവീസിൽ ഇരുവരും ഇന്ന് പങ്കെടുക്കും . രാജകീയ പദവി ഉപേക്ഷിക്കുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം എലിസബത്ത് രാജ്ഞി, വില്യം രാജകുമാരൻ, ഭാര്യ കേറ്റ്, ചാൾസ് രാജകുമാരൻ, ഭാര്യ കാമില തുടങ്ങിയവർ ഒത്തുകൂടുന്ന ചടങ്ങ് കൂടിയാണ് ഇന്നത്തേത് .
.മാർച്ച് 7 ന്, ദമ്പതികൾ റോയൽ മറൈൻ സംഘടിപ്പിച്ച മൌണ്ട്ബാറ്റൺ ഫെസ്റ്റിവൽ ഓഫ് മ്യൂസിക്കിൽ സസെക്സിലെ ഡ്യൂക്ക്, ഡച്ചസ് എന്ന നാമങ്ങൾ പ്രതിനിധീകരിച്ചു ഇരുവരും പങ്കെടുത്തിരുന്നു .റോയൽ മറൈൻസിലെ ക്യാപ്റ്റൻ ജനറലായ ഹാരി രാജകുമാരൻ റോയൽ മറൈൻ ഓഫീസറുടെ മെസ് യൂണിഫോം ധരിച്ചാണ് സൗത്ത് കെൻസിംഗ്ടണിലെ വേദിയിലെത്തിയത് . ഇരുവർക്കും വൻവരവേൽപ്പാണ് പ്രജകൾ നല്കിയത് . റോയൽ മറൈനിന്റെ ക്യാപ്റ്റൻ ജനറലായി ഹാരി പങ്കെടുത്ത അവസാന പരിപാടിയായിരുന്നു അത് . , 2017ൽ മുത്തച്ഛനായ പ്രിൻസ് ഫിലിപ്പിൽ നിന്ന് അദ്ദേഹം സ്വീകരിച്ച സ്ഥാനമാണ് റോയൽ മറൈനിന്റെ ക്യാപ്റ്റൻ ജനറൽ എന്ന പദവി .
നാളുകൾ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജകീയ പദവികളും ചിഹ്നവും ഉപേക്ഷിച്ച് കൊട്ടാരം വിടാനുള്ള ഹാരി – മേഗന്‍ ദമ്പതികളുടെ ആവശ്യത്തിന് അന്തിമ തീരുമാനമായത്. ഇതുസംബന്ധിച്ച് ബക്കിങ്ങാം കൊട്ടാരം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരുന്നു. രാജകീയമായ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഹാരിക്ക് അനുവദിച്ചിരുന്നത് 22 കോടി രൂപയോളമാണ്. ഇതും ഹാരി – മേഗന്‍ ദമ്പതികള്‍ വേണ്ടെന്ന് വച്ചു. ‘ഡ്യൂക്ക് ഓഫ് സസെക്സ്’ ഹാരി, ‘ഡച്ചസ് ഓഫ് സസെക്സ്’ മേഗന്‍ എന്നീ പേരുകളില്‍ മാത്രമേ ഇരുവരും ഇനി അറിയപ്പെടുകയുള്ളൂ. കൂടാതെ, ഇരുവര്‍ക്കും ‘ഹിസ് റോയല്‍ ഹൈനസ്’, ‘എവരി റോയല്‍ ഹൈനസ്’ എന്നീ രാജകീയ തലക്കെട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല.
തന്‍റെ കൊച്ചുമകനും കുടുംബത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് കെട്ടുറപ്പുള്ളതും പിന്തുണയ്ക്കുന്നതുമായ ഒരു വഴിയാണ് മുന്നോട്ടു വെച്ചിരിക്കുന്നതെന്നും അതില്‍ സന്തോഷം ഉണ്ടെന്നും പ്രസ്താവനയില്‍ എലിസബത്ത് രാജ്ഞി വ്യക്തമാക്കിയിരുന്നു അവര്‍ നേരിട്ട വെല്ലുവിളികള്‍ തിരിച്ചറിയുകയും കൂടുതല്‍ സ്വതന്ത്രമായ ജീവിതത്തിനുള്ള അവരുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നതായും രാജ്ഞി കൂട്ടിച്ചേര്‍ത്തു.
കാനഡയില്‍ കഴിയുന്ന മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും വേണ്ടി രാജകീയ പദവികള്‍ ഉപേക്ഷിക്കുകയാണെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും പ്രഖ്യാപിച്ചത്.
Post Your Comments