Latest NewsNews

വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അശ്ലീല സന്ദേശങ്ങളും ഫോട്ടോയും അയക്കുന്നു: പരാതിയുമായി വിദ്യാർഥിനികൾ

കോഴിക്കോട്: വിദ്യാർഥിനികളുടെ ചിത്രം ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി അശ്ലീല ഫോട്ടോകളും സന്ദേശങ്ങളും അയക്കുന്നതായി പരാതി. കോഴിക്കോട് കാരശേരി ആനയാംകുന്നിലാണ് സംഭവം.മെസേജുകള്‍ക്ക് മറുപടി നല്‍കിയില്ലെങ്കിൽ ഭീഷണിപ്പെടുത്തുന്നതായും മെസേജ് ലഭിച്ചവര്‍ പറയുന്നു. ഇതിനെതിരെ മുക്കം പോലീസിലും സൈബർസെല്ലിനും വിദ്യാർഥിനികൾ പരാതി നൽകി.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കാരശ്ശേരി ആനയാംകുന്ന് പ്രദേശത്തെ ഒരു വിദ്യാർഥിനിക്ക് ആദ്യം മെസ്സേജ് വന്നതായി ശ്രദ്ധയിൽപ്പെട്ടത് ആനയാംകുന്ന് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് കൂട്ടുകാരികൾക്ക് മെസ്സേജ് അയച്ചിരിക്കുന്നത്.

Read Also  :  സുരേഷ് ഗോപി എന്ന് ഉച്ഛരിക്കാൻ യോഗ്യതയുണ്ടോ നിനക്ക്: വിനായകനെ വിമർശിച്ച് യുവാവിന്റെ ഫേസ്ബുക് മെസ്സേജ്

ഇതിനോടകം നിരവധി വിദ്യാർഥികൾക്ക് കൂട്ടുകാരികളുടെ പ്രൊഫൈൽ ഫോട്ടോയുള്ള അക്കൗണ്ടുകളിൽ നിന്നും അശ്ലീല മെസേജുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ആനയാംകുന്ന് സ്കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ പേരിൽ അയൽവാസിയായ വീട്ടമ്മയ്ക്ക് വീഡിയോ കോൾ വന്നതായും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button