കണ്ണൂർ: കണ്ണൂര്‍ കളക്ട്രേറ്റിനു മുന്നില്‍ നിന്ന് 1,25,750 രൂപയുടെ പണമടങ്ങിയ പൊതി കളഞ്ഞുകിട്ടി. പാതിരിയാട് സ്വദേശി കീഴത്തൂർ മോഹനനാണ് പണമടങ്ങിയ പൊതി കളഞ്ഞു കിട്ടിയത്. മാർച്ച് 13ന് രാവിലെയാണ് മോഹനന് ഒന്നേകാല്‍ ലക്ഷം രൂപയടങ്ങിയ െപാതി റോഡില്‍ കിടന്ന് കിട്ടിയത്. തുടര്‍ന്ന് അദ്ദേഹം അത് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍ പോലീസില്‍ ഏല്‍പ്പിച്ച് ഇത്ര ദിവസം കഴിഞ്ഞിട്ടും ഉടമസ്ഥനാ് എത്താത്തതിനെ തുടര്‍ന്ന് പോലീസ് അത് കോടതിയിൽ ഹാജരാക്കി. കളഞ്ഞുകിട്ടിയ പണത്തെക്കുറിച്ച് പത്രത്തിലൂടെ പോലീസ് പൊതുജനങ്ങളെ അറിയിച്ചു. എന്നാൽ ഇതന്വേഷിച്ച് യഥാർഥ ഉടമ എത്താത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലോ പോലീസ് പണം തളിപ്പറന്പ് കോടതിക്ക് കൈമാറുകയായിരുന്നു.
Post Your Comments