Latest NewsNewsIndia

ഇന്‍സ്റ്റാഗ്രാം സുഹൃത്തിന്റെ വാഗ്ദാനത്തില്‍ വീണ യുവതിക്ക് നഷ്ടപ്പെട്ടത് 32 ലക്ഷം രൂപ

കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ഇന്‍സ്റ്റാഗ്രാമില്‍ തട്ടിപ്പുകാരനുമായി പരിചയപ്പെട്ടത്

ഉത്തര്‍പ്രദേശ്: ഇന്‍സ്റ്റാഗ്രാം സുഹൃത്തിന്റെ വാഗ്ദാനത്തില്‍ വീണ ഇന്ത്യക്കാരിയായ യുവതിക്ക് നഷ്ടപ്പെട്ടത് 32 ലക്ഷം രൂപ. ഉത്തര്‍പ്രദേശില്‍നിന്നുള്ള യുവതിയെ ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദത്തിലായ യുകെയില്‍ നിന്നുള്ള വ്യക്തിയാണ് തട്ടിപ്പിനിരയാക്കിയത്. റായ്ബറേലി സ്വദേശിയായ യുവതിയോട്, യുകെയില്‍ നിന്ന് 45 ലക്ഷം രൂപയുടെ ‘സമ്മാനവും’ ചില ‘വിദേശ കറന്‍സികളും’ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നും അതു ശേഖരിക്കാന്‍ ഫീസ് അടയ്ക്കണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇതിനായി പണം നല്‍കിയാണ് യുവതി കബളിക്കപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈബര്‍ സെല്‍ കേസ് അന്വേഷിക്കുകയാണെന്നും കുറ്റവാളികളെ കണ്ടെത്തി ഓണ്‍ലൈനില്‍ തട്ടിയെടുത്ത പണം തിരികെ കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ഇന്‍സ്റ്റാഗ്രാമില്‍ തട്ടിപ്പുകാരനുമായി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും, ഫോണ്‍ നമ്പറുകള്‍ കൈമാറുകയും, സോഷ്യല്‍ മീഡിയയിലൂടെ സംഭാഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അടുത്തിടെ ഒരു സ്ത്രീ ഡല്‍ഹിയില്‍ നിന്നും വിളിച്ച് യുവതിക്ക് ഗിഫ്റ്റ് ബോക്‌സും 45 ലക്ഷം രൂപ വരുന്ന ചില യുകെ കറന്‍സികളും എത്തിയിട്ടുണ്ടെന്ന് അറിയിച്ചു.

നൽകിയത് 85 ലക്ഷവും 120 പവനും: കൂടുതൽ ആവശ്യപ്പെട്ട് പീഡനം, യു​വ​തി മരിച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ഗിഫ്റ്റ് ശേഖരിക്കുന്നതിന്, പ്രോസസ്സിംഗ് ഫീസ് നല്‍കണമെന്നും, തുടർന്ന് ഓണ്‍ലൈനായും നിരവധി തവണകളായും പേയ്മെന്റുകള്‍ നടത്താനും യുവതിയോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ, ഏകദേശം 32 ലക്ഷം രൂപ കൈമാറ്റം ചെയ്തതായും അതിനുശേഷം ഇന്‍സ്റ്റാഗ്രാം സുഹൃത്തിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.

‘സമ്മാനം’ അന്വേഷിക്കാന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് യുവതിക്ക് താൻ പറ്റിക്കപ്പെട്ടതായി മനസ്സിലായത് തുടര്‍ന്നു റായ്ബറേലിയിലെത്തി പോലീസ് മേധാവിക്കു പരാതി നല്‍ക്കുകയായിരുന്നു. ഇത്തരം നിരവധി തട്ടിപ്പുകളാണ് യുപിയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അവയിൽ കുടുങ്ങരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button