തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്ന് നടക്കും. മൂന്ന് പ്രധാന മുന്നണികളുടെയും സ്ഥാനാർത്ഥികളെല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. ഇന്നലെയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി.പത്രികകൾ പിൻവലിക്കാൻ ഏപ്രിൽ 8 വരെ സമയമുണ്ട്.
അതേസമയം തൃശ്ശൂരിൽ നിന്നും വയനാട്ടിലേക്ക് മാറിയ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെളളാപ്പളളിക്ക് പകരം മത്സരിക്കുന്ന സുരേഷ് ഗോപി ഇന്നലെ പത്രിക നൽകി. കൂടുതൽ കേസ് വിവരങ്ങൾ ഉൾപ്പെടുത്തി പത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രനും പത്രിക സമർപ്പിച്ചു. വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും പത്രിക സമർപ്പിച്ചു.
Post Your Comments