Latest NewsElection NewsIndiaElection 2019

ആന്ധ്രമുഖ്യമന്ത്രിയായി ജഗന്റെ സത്യപ്രതിജ്ഞ മെയ് 30 ന്

അമരാവതി : ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്യും. പ്രതിപക്ഷ നേതാവ് ഉമ്മരൂദീ വെങ്കടേശ്വരലുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തിളക്കമാര്‍ന്ന വിജയമാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ എസ് കോണ്‍ഗ്രസ് നേടിയിരിക്കുന്നത്.

എന്‍ ചന്ദ്രബാബു നായിഡുവിന്റെ കൊള്ള സഹിക്കാനാകാതെ ജനങ്ങള്‍ അദ്ദേഹത്തെ ആഗ്രഹിക്കുന്നില്ലെന്നും ജഗനില്‍ അവര്‍ വിശ്വാസം സമര്‍പ്പിച്ചുകഴിഞ്ഞൈന്നും വെങ്കടേശ്വരലു പറഞ്ഞു. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 102 സീറ്റ് നേടിയാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ രൂപീകരിച്ചത്. അന്ന് കേവലം 67 സീറ്റുകള്‍ നേടിയാ വൈഎസ് ആര്‍ കോണ്‍ഗ്രസാണ് ഇപ്പോള്‍ അതിശയിപ്പിക്കുന്ന നേട്ടം കൈവരിച്ചത്. ആകെയുള്ള 25 ലോക്‌സഭാ മണ്ഡലങ്ങളില്‍ 24 ലും വൈഎസ്ആറാണ് ലീഡ് ചെയ്യുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button