
വടകര: കോഴിക്കോട് മണ്ഡലത്തിലെ മുന്നേറ്റത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍. സി.പി.എം തന്നെ വേട്ടയാടിയതിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് തനിക്ക് ലഭിച്ച മുന്നേറ്റം. മാധ്യമങ്ങളും പൊലീസും സിപിഎമ്മും തന്നെ വേട്ടയാടി. വോട്ടര്‍മാര്‍ നല്‍കിയ മറുപടിയാണ് തന്റെ വിജയമെന്നും തന്റെ വിജയത്തിന് കരുത്ത് പകര്‍ന്ന ലീഗിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇരുപത് സീറ്റുകളില്‍ 19തിടത്തും യുഡിഎഫാണ് മുന്നിട്ട് നിൽക്കുന്നത്. യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇതിൽ മുന്നിൽ. 57 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ മൂന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ മുന്നിട്ടു നിൽക്കുന്നത്. ആലപ്പുഴ മണ്ഡലത്തിൽ ആരിഫ് മാത്രമാണ് ലീഡ് ചെയ്യുന്ന ഒരേയൊരു ഇടതുസ്ഥാനാര്‍ത്ഥി.
Post Your Comments