NewsInternational

ന്യൂസിലന്‍ഡ് ഭീകരാക്രമണ കേസിലെ പ്രതിക്കെതിരെ 50 കൊലപാതക കേസുകള്‍ ചുമത്തി

 

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ തോക്കുകളുമായെത്തി 50 പേരെ വെടിവച്ച് കൊന്ന ഭീകരവാദി ബ്രന്‍ഡന്‍ ടാറന്റിനെതിരെ 50 കൊലപാതക കേസുകള്‍ ചുമത്തി ന്യൂസിലന്‍ഡ് പൊലീസ്. മാര്‍ച്ച് 15ന് ഉണ്ടായ ഭീകരാക്രമണത്തില്‍ മരണങ്ങളും ചേര്‍ത്താണ് കേസ് ചുമത്തിയിരിക്കുന്നത്. നേരത്തെ ഒരു കൊലപാതക കുറ്റംമാത്രമായിരുന്നു ടാറന്റിനെതിരെ എടുത്തിരുന്നത്. നിലവില്‍ 50 കേസ് കൊലപാതകത്തിനും 39 കേസ് വധശ്രമത്തിനും ചുമത്തി.

ടാറന്റിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഈ കേസുകള്‍ കൂടി പരിഗണിക്കും. കേസിന്റെ വിധിയനുസരിച്ച് ബാക്കികേസുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ടാറന്റിനെ കോടതിയില്‍ ഹാജരാക്കുക. അഭിഭാഷകനെ വേണ്ടെന്ന് പറഞ്ഞ ടാറന്റ് കോടതിയില്‍ സ്വയം വാദിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button