KeralaLatest News

വെടിയുണ്ടകള്‍ കാണാതായി; അന്വേഷണം പൂര്‍ത്തിയായി രണ്ട് വര്‍ഷത്തിന് ശേഷം പൊലീസുകാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: പേരൂര്‍ക്കട എസ്‌എപി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ പോലീസുകാർക്കെതിരെ കേസ്. അന്വേഷണം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിന് ശേഷമാണ് വെടിയുണ്ട സൂക്ഷിക്കാന്‍ ചുമതലയുണ്ടായിരുന്ന 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2016ലാണ് സംഭവം. മലപ്പുറത്തെ എംഎസ്പി ഫയറിങ് റേഞ്ചില്‍ പരിശീലന വെടിവയ്പ്പിനായി പോയ എസ്‌എപിയിലെ പൊലീസ് ട്രെയിനികള്‍ തിരികെയെത്തിയപ്പോള്‍ 400 തിരകള്‍ കാണാതെ പോയിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ 7200 വെടിയുണ്ടകളാണ് കാണാതായതെന്ന് കണ്ടെത്തി. മൂന്ന് വര്‍ഷത്തെ രേഖകളും വെടിയുണ്ടയുടെ കണക്കുകളും പരിശോധിച്ചിട്ടും വെടിയുണ്ടകള്‍ എവിടെയെന്ന് സൂചനകളൊന്നും കിട്ടിയില്ല. കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിലും പരിശോധന നടത്തുന്നതിലും എസ്‌എപി ക്യാമ്പിലെ 11 ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടർന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button