കൊച്ചി: തിരുവനന്തപുരത്ത് കട്ടൗട്ടുകള്‍ സ്ഥാപിച്ചത് താന്‍ തന്നെയെന്ന് വെളിപ്പെടുത്തി നടന് ബൈജു. സംവിധായകന് നാദിര്‍ഷയോടൊപ്പം ഫെയിസ്ബുക്ക് ലൈവിലെത്തിയപ്പോളാണ് ബൈജുവിന്റെ വെളിപ്പെടുത്തല്‍. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബൈജുവാണ്.
ബൈജുച്ചേട്ടന്റെ വലിയ കട്ടൗട്ടൊക്കെ വെച്ചിട്ടുണ്ടല്ലോ എന്ന് നാദിര്‍ഷ ലൈവില്‍ ചോദിക്കുമ്പോളാണ് ബൈജുവിന്റെ മറുപടി. ”അത് ഞാന്‍ കാശുമുടക്കി വെച്ചതാണ്. എനിക്കെവിടെ ഫാന്‍സ്, 15,000 രൂപയായി ഒരെണ്ണത്തിന്” എന്നും ബൈജു പറയുന്നു.
മേരാ നാം ഷാജി വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തും. ഇതുവരെ സഹനടനായി മാത്രം അഭിനയിച്ചിരുന്ന ബൈജു ആദ്യമായാണ് നായകനായെത്തുന്നത്. തിരുവനന്തപുരത്തെ തീയേറ്ററുകള്‍ക്കു മുന്നിലാണ് ബൈജുവിന്റെ കൂറ്റന്‍ കട്ടൗട്ടുകള്‍ ഉയര്‍ന്നത്.
Post Your Comments