ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ക്യാപ്റ്റന്‍ മഹേദ്ര സിങ് ധോണിയുടെ കീഴില്‍ ഈ എഡിഷനില്‍ പരാജയമേറ്റുവാങ്ങാതെയാണ് ചെന്നൈയുടെ കുതിപ്പ്. ആദ്യ മത്സരത്തില്‍ ഡെല്‍ഹിയോടും അവസാന മത്സരത്തില്‍ പഞ്ചാബിനോടും പരാജയപ്പെട്ട മുംബൈ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് മാത്രമാണ് ജയിച്ചിട്ടുള്ളത്. എന്നാല്‍ ആദ്യ മൂന്നു ഐപിഎല്‍ മത്സരങ്ങളും ജയിച്ച ചെന്നൈ പോയന്റ് നിലയില്‍ ഒന്നാമതാണ്.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍,ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നി ടീമുകള്‍ ചെന്നനായി സൂപ്പര്‍ കിങ്സിനോട് അടിയറവ് പറഞ്ഞിരുന്നു. ചെന്നൈയില്‍ ഹര്‍ഭജന്‍ സിങ് തിരിച്ചുവരാന്‍ സാധ്യതയുണ്ട്. മുംബൈ നിരയില്‍ ഇഷാന്ത് കിഷനോ വെസ്റ്റ് ഇന്ത്യന്‍ അല്‍സരി ജോസഫോ യാദവിന് പകരവും ബെന്‍ കട്ടിങ് മലിങ്കയ്ക്ക് പകരമിറങ്ങാനും സാധ്യതയുണ്ട്.ഐപിഎല്ലില്‍ കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നാലെണ്ണവും ജയിച്ചത് മുംബൈ ഇന്ത്യന്‍സാണ്.
Post Your Comments