നിഷാദ് എന്ന സംവിധായകനെ മലയാളികൾ കേൾക്കുന്നത് തന്നെ 2009ൽ പുറത്തിറങ്ങിയ വൈരം എന്ന ചിത്രത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ്.ഫൈറ്റ് ഫോർ ജസ്റ്റിസ് എന്ന ടാഗ് ലൈനുമായി വന്ന ചിത്രം സുരേഷ് ഗോപി-പശുപതി -ജയസൂര്യ എന്നിവരുടെ അഭിനയമികവ് കൊണ്ടും പ്രമേയം കൊണ്ടും മാത്രം ശ്രദ്ധ നേടി.എന്നാൽ സുരേഷ് ഗോപിയെന്ന ദേശീയ അവാർഡുനേടിയ താരത്തെ പതിറ്റാണ്ടുകൾ മുമ്പേ മലയാളികൾ നെഞ്ചിലേറ്റിയപ്പോൾ നിഷാദെന്ന പേര് മലയാളചലച്ചിത്രരേഖകളിലൊന്നും ഉണ്ടായിരുന്നില്ല!നിഷാദ് സംവിധാനം ചെയ്ത കിണർ എന്ന ചലച്ചിത്രത്തിനു 2017 ൽ അവാർഡ് ലഭിച്ചിരുന്നു!എന്നാൽ ആ പുരസ്കാരം ലഭിക്കുന്നതിനുമുമ്പേ തന്നെ സോഷ്യൽമീഡിയയിൽ കൂടി സജീവമായി സംഘിവിരുദ്ധപോസ്റ്റുകൾ ഇടുക വഴി ഒരു പ്രത്യേകവിഭാഗത്തിന്റെ കയ്യടി നേടി ഇടതുപക്ഷകൂലിയെഴുത്തുകാരിൽ മുമ്പനായി.അതിനു ശേഷം ഇടതുപക്ഷഭരണത്തിൽ തന്നെ സംസ്ഥാന അവാർഡും ലഭിച്ചു.കിണർ എന്ന സിനിമ ഞാൻ കണ്ടിട്ടില്ലാത്തിടത്തോളംഅതിന്റെ കലാമേന്മയെ ചോദ്യം ചെയ്യാൻ എനിക്കധികാരമില്ല.അതുകൊണ്ട് തന്നെ ആ അവാർഡ് കൂലിയെഴുത്തിനുള്ള പ്രതിഫലമാണെന്ന്കരുതാനും ഇഷ്ടമല്ല.അത് വെറുമൊരു പ്രേക്ഷകയായ എന്റെ സാമാന്യമര്യാദ.ഒരേ മേഖലയിലെ തന്നെ വ്യത്യസ്തവിഭാഗത്തിൽപ്പെട്ടവരാണ് ശ്രീ.സുരേഷ്ഗോപിയും ശ്രീ.നിഷാദും ഒരേ മേഖലയിൽ പ്രവർത്തിച്ചിട്ടും രാഷ്ട്രീയം വന്നപ്പോൾ സാമൂഹ്യമാധ്യമം വഴി തരംതാണ രീതിയിൽ കരിവാരിത്തേയ്ക്കാനും വ്യക്തിഹത്യച്ചെയ്യാനും നിഷാദ് മുതിർന്നത് അദ്ദേഹത്തിനുള്ളിലെ തികഞ്ഞ രാഷ്ട്രീയപാപ്പരത്തം മൂലമാണ്.
മിസ്റ്റർ നിഷാദ്,സുരേഷ്ഗോപിയെന്ന വ്യക്തിയെക്കുറിച്ച് താങ്കൾക്ക് ഒന്നുമറിയില്ല.ആ മനുഷ്യന്റെ ഉള്ളിലെ മാനവികതയെ മനസ്സിലാക്കണമെങ്കിൽ താങ്കൾ ആ വ്യക്തിത്വത്തെ കുറിച്ച് സ്വന്തം മേഖലയിലെ അതികായന്മാരോട് അന്വേഷിക്കൂ!താരരാജാക്കന്മാർ കണ്ടില്ലെന്നു നടിച്ച സിനിമയിലെ പലരെയും ജീവിതത്തിലേയ്ക്ക് കൈപ്പിടിച്ചു നടത്തിയ ആ മനുഷ്യനെ അംഗീകരിച്ചില്ലെങ്കിൽ കൂടി നിന്ദിക്കരുത്.പിന്നെ താങ്കൾ വർഗ്ഗീയവാദിയെന്നു സുരേഷ്ഗോപിയെപ്പോലൊരാളെ ഉറക്കെ വിളിച്ചാക്ഷേപിക്കുമ്പോൾ സ്വയമൊരു ആത്മപരിശോധന നടത്തൂ!അവിടെ കാണാം നുരഞ്ഞുപൊന്തുന്ന വർഗ്ഗീയവിഷത്തെ ചെങ്കൊടിചുവപ്പ് കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്ന നിഷാന്തെന്ന 24 കാരറ്റ് വർഗ്ഗീയവാദിയെ!ആ വർഗ്ഗീയവാദത്തിന്റെ ബഹിർസ്ഫുരണങ്ങളാണ് മോഹൻലാലെന്ന നടന വിസ്മയത്തെ അടച്ചാക്ഷേപിക്കുമ്പോഴും കണ്ടത്.. മലയാളികൾ അഭിമാനത്തോടെ നെഞ്ചിലേറ്റി നടക്കുന്ന വിസ്മയങ്ങൾ ആണ് മമ്മൂക്കയും ലാലേട്ടനും.. എന്നാൽ അവരുടെ കാര്യത്തിൽ പോലും വർഗ്ഗീയമായി ചിന്തിച്ചു ഈ രണ്ടു പേരെയും തുലനം ചെയ്തു ലാലേട്ടനെ താഴ്ത്തികെട്ടി മുഖപുസ്തകത്തിൽ താങ്കളിട്ട പോസ്റ്റ് സാക്ഷ്യപ്പെടുത്തുന്നുണ്ട് താങ്കളിലെ വർഗ്ഗീയ വൈകൃതത്തെ.. ഇക്കയും ഏട്ടനും മലയാള മനസ്സിനെ കീഴടക്കി മുന്നേറുന്നത് മതമെന്ന തുറുപ്പു ചീട്ടു കൊണ്ടല്ല എന്ന സാമാന്യ ബുദ്ധി പോലും താങ്കളിലെ കലാകാരനില്ല എന്നത് സഹതാപത്തോടെ മാത്രമേ കണ്ടു നിൽക്കാൻ സാധിക്കുന്നുള്ളൂ.. !1999ൽ ഡ്രീംസ് എന്ന സുരേഷ്ഗോപി ചിത്രം നിർമ്മിക്കുമ്പോൾ താങ്കൾക്ക് അദ്ദേഹം അവസരവാദിയായിരുന്നില്ല!പിന്നീട് നിർമ്മാതാവിൽ നിന്നും സംവിധായകനാകുമ്പോൾ താങ്കളുടെ രണ്ടാമത്തെ ചിത്രമായ ആയുധത്തിൽ നായകനാകുമ്പോൾ അദ്ദേഹം താങ്കൾക്ക് ഇരട്ടത്താപ്പുകാരനായിരുന്നില്ല.പിന്നീട് വൈരമെന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴും അദ്ദേഹം താങ്കൾക്ക് വർഗ്ഗീയവാദിയുമായിരുന്നില്ല!പിന്നെ എപ്പോൾ മുതല്ക്കാണ് അദ്ദേഹം താങ്കൾക്ക് അനഭിമതനായത്?അദ്ദേഹം ബി.ജെ.പിയുമായി സഹകരിച്ചുതുടങ്ങിയപ്പോൾ മുതൽക്ക് അല്ലേ?
ഒരാൾ തനിക്കിഷ്ടമുള്ള രാഷ്ട്രീയപ്രസ്ഥാനത്തെ സ്വീകരിച്ചതുക്കൊണ്ട് മാത്രം മറ്റൊരാൾക്ക് അയാൾ സ്വീകാര്യനാവാത്തതിലെ പൊരുൾ എന്താണ്? ഇവിടെ സുരേഷ്ഗോപിയുടെ രാഷ്ട്രീയത്തിനു മാത്രം അയിത്തം കല്പിക്കുന്ന താങ്കൾ എന്ത് കൊണ്ട് ഇന്നസെന്റിനെയും മുകേഷിനെയും ഗണേഷിനെയും കാണുന്നില്ല?.വി എസിനെ വിമര്‍ശിച്ച ഗണേഷ്കുമാര്‍ മറുകണ്ടം ചാടിയപ്പോള്‍ എന്തേ താങ്കളിലെ വിമര്‍ശകന്റെ നാവടഞ്ഞുപോയി? ഒരുകാലത്ത് ലീഡറുടെ അനുഭാവിയായിരുന്നു സുരേഷ്ഗോപിയെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യം തന്നെ..അതുകൊണ്ട് എന്നും ഒരു പാര്‍ട്ടിയില്‍ തന്നെ വിശ്വസിച്ചു പോകണം എന്നുണ്ടോ ?അദ്ദേഹം ബി.ജെ.പിയിൽ ചേർന്നതിനു ലീഡറുടെ മക്കളായ മുരളിധരനും പത്മജയ്ക്കും ഇല്ലാത്ത പരിഭവവും വ്യസനവും താങ്കൾക്കെന്തിന്?ഇന്നും കെ.മുരളീധരന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സുരേഷ്ഗോപിയെന്ന് താങ്കൾക്കറിയാത്തത് ആരുടെ കുറ്റം? ഇന്നസെന്റിനും മുകേഷിനും ഗണേഷ്കുമാറിനും ഇല്ലാത്ത അയിത്തവും വിമര്‍ശനവും സുരേഷ്ഗോപിക്ക് നേരെ മാത്രം ഉയർത്തുന്നതിനെയാണ് വിരുദ്ധതയെന്ന് വിളിക്കേണ്ടത്!ചുമ്മാതെയുള്ള വിരുദ്ധതയല്ല,നല്ല 916 മാറ്റുള്ള സംഘിവിരുദ്ധത!ഈ വിരുദ്ധതയ്ക്ക് മുന്തിയ മാർക്കറ്റ് ഉള്ള ഇടതുപക്ഷപ്രസ്ഥാനത്തിൽ നിന്നും ഇനിയും പൊന്നും പട്ടും വളയും താങ്കൾക്ക് അനസ്യൂതം ലഭിക്കുമായിരിക്കും!പക്ഷേ അന്ന് കുറ്റബോധത്തോടെ വിലപിക്കുന്നുണ്ടാവും താങ്കളിലെ ആ നല്ല കലാകാരൻ!
Post Your Comments