കൊച്ചി: തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയില്‍ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നതെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. എറണാകുളം പ്രസ്ക്ലബ്ബില്‍ നടന്ന മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലതും ഇടതും മാറി മാറി ഭരിച്ച് കുളമാക്കിയ കേരളത്തിലെ യുവാക്കളുടെ നിരാശയാണ് ട്രോളുകളുടെ പ്രധാന കാരണം. ലയാളികള്‍ കുറച്ചു കൂടി ഉയര്‍ന്ന നിലവാരത്തില്‍ ചിന്തിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
നല്ല ഉദ്ദേശത്തോടെ താന്‍ ചെയ്ത കാര്യങ്ങള്‍ പോലും പരിഹസിച്ച് ട്രോള്‍ ആക്കി. ചോരയും ജീവിതവും കൊടുത്ത് ചെയ്യുന്നതാണ് ഇതൊക്കെ. അത്തരം കാര്യങ്ങള്‍ പോലും തമാശയാക്കുന്നതെന്തിനാണെന്നും കണ്ണന്താനം ചോദിച്ചു. രാവിലെ അവര്‍ എഴുന്നേറ്റ് വരുന്നത് തന്നെ ആരെ ട്രോളി കൊല്ലാമെന്ന് ചിന്തിച്ചിട്ടാണെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments