തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായതിന് പിന്നാലെ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വിമര്‍ശനവുമായി ആശാ ലോറന്‍സ് എത്തിയത്.
Read Also: കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി ഒമ്പതുവയസുകാരന് ദാരുണാന്ത്യം
പ്രതിയുടെ യഥാര്‍ത്ഥ ചിത്രം പുറത്ത് വന്നതോടെ രേഖാ ചിത്രത്തിനെ കളിയാക്കിയും അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനെ പരഹസിച്ചുമാണ് ആശാ ലോറന്‍സിന്റെ പോസ്റ്റ്. പ്രതിക്ക് പേരില്ല, പ്രതിയുടെ പടം ഇല്ല, പ്രതിയുടെ രേഖാ ചിത്രം മാത്രം ഉണ്ട്, അതാണെങ്കില്‍ സൂത്രന്‍ ( ബാലരമ ഫെയിം) വരച്ചതാണ് എന്നാണ് ആശാ ലോറന്‍സിന്റെ പരിഹാസം.
രേഖാ ചിത്രവും യഥാര്‍ത്ഥ ചിത്രവും ചേര്‍ത്ത് വെച്ച് സമൂഹമാദ്ധ്യമങ്ങളില്‍ നിരവധിപേരാണ് സര്‍ക്കാരിനെ പരിഹസിക്കുന്നത്. രേഖാ ചിത്രം വരച്ച ആള്‍ക്കു മുന്‍പില്‍ രാജാ രവി വര്‍മ്മ പോലും മാറി നില്‍ക്കും. രേഖാ ചിത്രം വരക്കുമ്പോള്‍ ദേ ദിങ്ങനെ വരക്കണം, അപാര സാമ്യം. നമിച്ചിരിക്കുന്നു രേഖാചിത്രം വരച്ച കേരള പോലീസിന് ഒരു ബിഗ് സല്യൂട്ട് , തുടങ്ങി നിരവധി ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വരുന്നത്.
Post Your Comments