
അല്‍ ദഫ : ആടിനെ കൊന്നതിന് ഏഷ്യന്‍ പൗരനെ അല്‍ ദഫ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. 6 മാസം ജയില്‍വാസവും ശിക്ഷക്ക് ശേഷം നാടുകടത്താനുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഫാമിലെ ഉടമയുടെ പരാതിയിലായിരുന്നു കേസ്. കേസ് പരിഗണിച്ചപ്പോള്‍ ഇയാള്‍ കുറ്റം നിഷേധിക്കുകയാണ് ഉണ്ടായത്.
എന്നാല്‍ ഫാമില്‍ ജോലിക്ക് നിന്ന ഇയാള്‍ക്ക് ഉടമയോട് വെെരാഗ്യം ഉണ്ടായിരുന്നതായും ഇതിനെ തുടര്‍ന്നാണ് ഫാമിലെ ആടുകളെ മൊത്തം കൊന്നത്. പുല്ല് കഴിച്ച ആടുകള്‍ മുഴുവന്‍ ചാകുകയായിരുന്നുവെന്ന് ഉടമ കോടതിയെ ബോധിപ്പിച്ചു. കൂടാതെ ഇയാള്‍ ഉടമ അറിയാതെ ഫാമിലെ പച്ചക്കറികള്‍ മോഷ്ടിക്കുകയും മറിച്ച് വിറ്റതായും കണ്ടെത്തി. ഇയാള്‍ക്ക് ഇതിനും കോടതി അധിക ശിക്ഷ വിധിച്ചിട്ടുണ്ട്.
Post Your Comments