Latest NewsNewsInternational

ക്രിമിനല്‍ സംഘത്തിലെ യുവതിയെ തടവില്‍വെച്ച് പോളിഷ് ബോര്‍ഡര്‍ കാവല്‍സേന

വര്‍സോ: കസാക്കിസ്ഥാനില്‍ 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ക്രിമിനല്‍ സംഘത്തിലെ യുവതിയെ തടവില്‍വെച്ച് പോളിഷ് ബോര്‍ഡര്‍ കാവല്‍സേന. 56 കിഡ്‌നികളടക്കം വിറ്റ കേസിലെ പ്രതി യുക്രെയ്ന്‍ പൗരയായ ക്‌സെനിയപി (പോളിഷ് സൗകാര്യ നിയമം പ്രകാരം വിളിക്കുന്ന പേര്)യെയാണ് പോളിഷ് സേന തടവില്‍വെച്ചത്.

Read Also: പാതിവില തട്ടിപ്പ് : സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിനെ റിമാന്‍ഡ് ചെയ്തു 

ഇന്റര്‍ പോളിന്റെ നോട്ടീസ് പ്രകാരമാണ് യുവതിയെ തടഞ്ഞുവെച്ചത്. പോളണ്ടിനും യുക്രെയിനിനും ഇടയിലുള്ള റെയില്‍വേ അതിര്‍ത്തിയിലാണ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് പ്രെസെമിസിലെ പ്രോസിക്യൂട്ടര്‍ ഓഫീസിലെ വക്താവ് മാര്‍ത പെറ്റ്‌കോവ്‌സ്‌ക പ്രസ്താവനയിറക്കി. എന്നാല്‍ എന്തുകൊണ്ടാണ് യുവതി കസാഖിസ്ഥാനിലെ ജയിലിലുണ്ടായില്ലെന്ന് പ്രോസിക്യൂട്ടര്‍ പറയുന്നില്ല.

2020 മുതല്‍ യുവതിയെ ഇന്റര്‍പോള്‍ തിരയുകയാണെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. 2017 മുതല്‍ 2019 വരെ മനുഷ്യാവയവങ്ങളും ടിഷ്യൂകളും നിയമവിരുദ്ധമായി ശേഖരിക്കുകയും കരിഞ്ചന്തയില്‍ പോയി വിറ്റതിനുമാണ് യുവതി ശിക്ഷിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button