കീവ്: ഉക്രൈനില്‍ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയില്‍ 416 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. രാജ്യത്തെ് നടത്തിയ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണ് ഇതെന്ന് നാഷണല്‍ പോലീസ് മേധാവി സെര്‍ജി ന്യാസേവ് വ്യക്തമാക്കി. 700 കിലോ ഗ്രാം ഹെറോയിന്‍ ആണ് വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിന്ന് പിടിച്ചെടുത്തത്.
കീവ് റീജനില്‍ നടത്തിയ പരിശോധനയിലാണ് 500 കിലോഗ്രാം വരുന്ന ഹെറോയിന്‍ പോലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ആഡംബര വാഹനത്തിന്റെ രഹസ്യ അറകളില്‍ നിന്ന് 100 കിലോഗ്രാം ഹെറോയിന്‍ കൂടി പിടിച്ചെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അഫ്ഗാനിസ്ഥാനില്‍നിന്ന് എത്തിക്കുന്ന മയക്കുമരുന്നിന്റെ സംഭവരണകേന്ദ്രമായി സീവ മാറിയെന്നും ഇവിടെനിന്നും യൂറോപ്പിലേക്ക് ലഹരി കടത്ത് നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Post Your Comments