തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകർത്ത സിപിഎം പ്രവർത്തകരുടെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി. എസ്. ശ്രീധരൻ പിള്ള. ത്രിപ്പൂണിത്തുറയ്ക്ക് സമീപം പൂത്തോട്ടയിൽ എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി. രാജീവിൻ്റെ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾക്കിടെയാണ് അയ്യങ്കാളി പ്രതിമ സി പി എം പ്രവർത്തകർ തകർത്തതെന്നാണ് ആരോപണം.
അയ്യങ്കാളി പ്രതിമ തകർത്ത സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ സി പി എം പ്രവർത്തകരെയും അതിന് പിന്നിലുള്ള ഗൂഡാലോചനയ്ക്ക് നേതൃത്വം നൽകിയവരെയും ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.’മഹാത്മാ അയ്യങ്കാളിയുടെ അർദ്ധകായ പ്രതിമ പൂർണ്ണമായി തകർക്കപ്പെടുകയായിരുന്നു. ഇത് ആസൂത്രിതമായ ശ്രമത്തിൻ്റെ ഫലമാണ്.’
‘നവോത്ഥാനത്തിൻ്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന സിപിഎം പ്രവർത്തകരാണ് നവോത്ഥാന നായകൻ്റെ പ്രതിമ തകർത്തതെന്നത് ഇവരുടെ നവോത്ഥാന നാടകം പൊളിച്ചു കാണിക്കുന്നുവെന്നും ശ്രീധരൻ പിള്ള പ്രസ്താവനിൽ പറഞ്ഞു.
Post Your Comments