Latest NewsNewsIndia

വെടിനിര്‍ത്തല്‍ ലംഘനത്തിന് കനത്ത പ്രഹരമേറ്റ് ഇമ്രാൻ ഭരണകൂടം; പാകിസ്താന്റെ നിരവധി നിരീക്ഷണകേന്ദ്രങ്ങള്‍ ഒറ്റ രാത്രികൊണ്ട് ഇന്ത്യൻ സൈന്യം തകര്‍ത്തു

യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ലംഘനത്തിന് കനത്ത പ്രഹരമേറ്റ് പാക്ക് ഇമ്രാൻ ഭരണകൂടം. രജൗരി മേഖലയിലെ പാകിസ്താന്റെ നിരവധി നിരീക്ഷണ കേന്ദ്രങ്ങള്‍ ഒറ്റ രാത്രികൊണ്ട് സൈന്യം തകര്‍ത്തു. പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ ഒരു ജവാന്‍ ഇന്നലെ വീരമ്യത്യു വരിച്ചിരുന്നു .ഇതിന് കനത്ത തിരിച്ചടി നല്‍കിയാണ് പാകിസ്താന്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തത്.

യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാകിസ്താന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നൗഷേര മേഖലയിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു.

ALSO READ: ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ പിറക്കുന്ന കുഞ്ഞിന്റെ സ്വാ​ഭാ​വി​ക ര​ക്ഷാ​ക​ര്‍​തൃ​ത്വ അ​വ​കാ​ശം അമ്മയ്‌ക്കോ അതോ അച്ഛനോ? നിലപാട് വ്യക്തമാക്കി ​കോടതി

ജൂണ്‍ നാലിന് പാക് സൈന്യം രജൗരിയില്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കശ്മീരില്‍ ഭീകരാക്രമണങ്ങളും പാക് പ്രകോപനവും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button