KeralaLatest NewsNews

മരടിലെ ഫ്ലാറ്റുകൾ പോലെ ഇനി എത്ര കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും? സംസ്ഥാനത്തെ തീരദേശ സംരക്ഷണ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകൾ പോലെ ഇനി എത്ര കെട്ടിടങ്ങൾ സംസ്ഥാനത്ത് പൊളിക്കേണ്ടി വരുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കണക്കുകൾ പ്രകാരം സംസ്ഥാനത്തു തീരദേശ സംരക്ഷണ നിയമം ലംഘിച്ച ഇരുപതിനായിരത്തോളം കെട്ടിടങ്ങളുടെ ഭാവി സംബന്ധിച്ച് ആശങ്കയുയരുന്നു. നിയമലംഘനം കണ്ടെത്തി അറിയിക്കണമെന്ന സുപ്രീംകോടതി നിർദേശപ്രകാരം സർക്കാരിന്റെ പരിശോധന അന്തിമ ഘട്ടത്തിലെത്തി. റിപ്പോർട്ട് ഉടൻ കോടതിക്കു സമർപ്പിക്കും. തുടർനടപടികൾ കോടതി തീരുമാനപ്രകാരമായിരിക്കും.

സംസ്ഥാന സർക്കാർ നടത്തിയ പരിശോധനയിൽ തീരദേശത്തെ 10 ജില്ലകളിൽ 26,330 കെട്ടിടങ്ങളാണു കണ്ടെത്തിയത്. പട്ടികയിൽ ഭൂരിഭാഗവും പാവപ്പെട്ട കുടുംബങ്ങളുടെ വീടുകളാണ്. ഇതിൽ കെട്ടിടനിർമാണച്ചട്ട ലംഘനം അടക്കമുള്ളവ ഉൾപ്പെട്ടതിനാൽ വിശദപരിശോധന നടത്തി അന്തിമപട്ടിക തയാറാക്കാനാണു സർക്കാർ തീരുമാനം. ഇതോടെ, കെട്ടിടങ്ങളുടെ എണ്ണം 20,000ൽ താഴെയാകുമെന്നാണു കണക്കുകൂട്ടൽ.

ALSO READ: മരടിലെ നാലു ഫ്ലാറ്റുകളുടെ തലേവര മാറ്റിയ സുപ്രീംകോടതി വിധി നടപ്പിലായി, ഹിമാലയൻ ദൗത്യത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ചത് രണ്ട് യുവ ഐഎഎസ് ഉദ്യോഗസ്ഥർ, കൈക്കൂലി നൽകി കെട്ടിപൊക്കിയാൽ പിന്നെ ഒന്നും ചെയ്യാനാവില്ലെന്ന ഉദ്യോഗസ്ഥരുടെയും ഫ്ലാറ്റ് നിർമാതാക്കളുടെയും അഹന്ത മരടിൽ പൊട്ടിതകരുമ്പോൾ…

മരട് ഫ്ലാറ്റ് കേസിനിടെയാണു സംസ്ഥാനത്തെ മുഴുവൻ തീരദേശചട്ട ലംഘനങ്ങളുടെ കണക്കെടുക്കാൻ സുപ്രീംകോടതി നിർദേശം നൽകിയത്. സർക്കാർ രൂപീകരിച്ച കോസ്റ്റൽ ‍ഡിസ്ട്രിക്ട് കമ്മിറ്റി (സിഡിസി) കളാണ് തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പട്ടിക തയാറാക്കിയത്. പട്ടികയെക്കുറിച്ചുള്ള പരാതികൾ അറിയിക്കാൻ ജില്ലാതലത്തിൽ കലക്ടർമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തിയിരുന്നു. പരാതികളിൽ പുനഃപരിശോധന നടത്തിയശേഷം അന്തിമപട്ടിക തയാറാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button