
കൊച്ചി: മരട് മുനിസിപ്പൽ കൗൺസിൽ യോഗം ഫ്ലാറ്റുകൾ പൊളിക്കുന്നത്തിനുള്ള കമ്പനികളുടെ പട്ടികക്ക് ഇന്ന് അനുമതി കൊടുക്കും.എഡിഫൈസ്, വിജയ് സ്റ്റീൽസ് എന്നീ കമ്പനികളെയാണ് സാങ്കേതിക സമിതി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ന് കൗസിലിന്റെ അംഗീകാരം ലഭിക്കുന്നതോ ടെ ഫ്ലാറ്റുകൾ പൊളിക്കാൻ കമ്പനികൾക്ക് കൈമാറും. പത്ത് ദിവസത്തിനകം പൊളിക്കൽ നടപടികളെക്കുറിച്ചുള്ള രൂപരേഖ തയ്യാറാക്കും. പൂർണ്ണ സുരക്ഷാ ഉറപ്പാക്കിയതിന് ശേഷമായിരിക്കും പൊളിക്കൽ നടപടികളിലേക്ക് കടക്കുക.
സുപ്രിം കോടതി നഷ്ടപരിഹാരം നൽകുന്നതിനായി നിയോഗിച്ച സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. നാലാഴ്ചക്കകം 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ യോഗ്യരായ കേസുകൾ ആദ്യം പരിഗണിക്കാനാണ് കമ്മിറ്റി തീരുമാനം. ജസ്ടിസ് കെ ബാലകൃഷ്‌ണൻ നായർ ആദ്ധ്യക്ഷനായിട്ടുള്ള സമിതിയിൽ മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, മുൻ പിഡബ്ല്യുഡി ചീഫ് എഞ്ചിനീയർ ആർ മുരുകേശൻ എന്നിവർ അംഗങ്ങളാണ്.
241 ഉടമകൾ മതിയായ രേഖകൾ ഹാജരാക്കിയിട്ടുണ്ട്. മുപ്പതോളം ഫ്ളാറ്റുകൾക്ക് ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകൾ ഇല്ലെന്ന് നഗരസഭ വ്യക്തമാക്കി. 54 ഫ്ലാറ്റുകൾ ഇപ്പോഴും നിർമ്മാതാക്കളുടെ ഉടമസ്ഥതയിൽ തന്നെയാണുള്ളത്.
Post Your Comments