Latest NewsKerala

അരുണിന്റെ വാഹനത്തില്‍ നിന്നും മഴു കണ്ടെത്തി: ആരെയോ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നതായി സംശയം

തൊടുപുഴ•തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിന്റെ വാഹനത്തില്‍ നിന്നും കണ്ടെത്തിയ മഴു ആരെയോ വകവരുത്താന്‍ ഉദ്ദേശിച്ച് സൂക്ഷിച്ചിരുന്നതാണെന്ന് സംശയം. അരുണിന്റെയും കുട്ടികളുടെ അമ്മയായ യുവതിയുടെയം പേരിലുള്ള കാറില്‍ നിന്നുമാണ് മഴുവും മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തത്. പ്ളാസ്റ്റിക് പിടിയോടുകൂടിയ മഴു പുതുപുത്തനാണ്. ഇത് ആക്രമണത്തിന് ഉപയോഗിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ആരെയോ ആക്രമിക്കാന്‍ പദ്ധതിയിരുന്നോ ഇത് കരുതിയിരുന്നതെന്ന സംശയമുണ്ട്.

തിരുവനന്തപുരം നന്ദന്‍കോട് സ്വദേശിയായ അരുണ്‍ ആനന്ദ്‌ ക്രൂരതയുടെ പര്യായമാണ്. പോലീസ് പിടിയിലായ ശേഷം തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ പോലും കുറ്റബോധത്തിന്റെ ലവലേശം പോലും അയാളുടെ മുഖത് ദൃശ്യമായിരുന്നില്ല.

ദേഷ്യംതോന്നിയാല്‍ ആരെയും ക്രൂരമായി ആക്രമിക്കുന്ന സ്വഭാവമാണിയാള്‍ക്ക്. അത് സ്ത്രീകളെന്നോ കുട്ടികളെന്നോ വ്യത്യാസമില്ല. ലഹരിയുടെ പുറത്താണ് ഇയാള്‍ ക്രൂരതകള്‍ ചെയ്തിരുന്നത്. അനുജനെ കക്കൂസില്‍ കൊണ്ടുപോയി മൂത്രമൊഴിപ്പിച്ചില്ല എന്നുപറഞ്ഞാണ് ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. തിരുവനന്തപുരത്തുനിന്ന് കുമാരമംഗലത്തേക്ക് താമസം മാറുന്നതിനിടയില്‍ കാലില്‍ കട്ടില്‍വീണ് അരുണിന് സാരമായി പരിക്കേറ്റിരുന്നു. വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയായിരുന്നു അന്ന് നടത്തം. മര്യാദ പഠിപ്പിക്കാനെന്ന പേരില്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത് ഈ വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ചായിരുന്നു.

ഇന്ന് ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പ്രതിയെ ഉച്ചയ്ക്ക് ശേഷം മുട്ടം കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button