ഇടുക്കി : തൊടുപുഴയിൽ ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതി അറസ്റ്റിൽ. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ അരുൺ ആനന്ദാണ് (35) അറസ്റിലായത്. ഇയാൾ കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുകൂടിയാണെന്നാണ് വിവരം. അരുണിനെതിരെ വധശ്രമം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തൽ, കുട്ടികൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
ബാലാവകാശ കമ്മീഷൻ അരുൺ ആനന്ദിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ചെയർമാൻ പി സുരേഷ് അറിയിച്ചു.ഇളയകുട്ടിയുടെ മൊഴി പ്രകാരം അരുണിനെതിരെ കേസ് എടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ഏഴ് വയസ്സുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
Post Your Comments