ദുബായ്: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നു രാവിലെ നിരവധി വിമാനങ്ങള്‍ വൈകിയോടി.
ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ് സാരമായി ബാധിച്ചുവെന്ന് എമിറേറ്റ്‌സ് അധികൃതര്‍ ട്വീറ്റ് ചെയ്തു.അതേസമയം യാത്രക്കാരോട് അവരുടെ വിമാനത്തിന്റെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കി.
Fog in Dubai has affected some flights from @DubaiAirports. For the latest information regarding your flight, please visithttps://t.co/8V2LV2TWOF
— Emirates Support (@EmiratesSupport) March 29, 2019
അല്‍ ദഫ്‌റ ഏരിയ, അബുദാബിലെ അല്‍ ഷവാമേഖ്, ഷാര്‍ജ, അബുദാബി-ദുബായ് റോഡിലെ ഉം അല്‍ഖ്വെന്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെട്രോയോളജി (എന്‍സിഎം) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ രാജ്യത്ത് അനുഭവപ്പെടുന്ന അസ്ഥിരമായ കാലാവസ്ഥ കാരണം കുറഞ്ഞ അന്തരീക്ഷമര്‍ദ്ദം ആണെന്നും അതുകൊണ്ടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യാന്‍ കാരണമാകുമെും് എന്‍സിഎം പറഞ്ഞു.
Post Your Comments