News

സഹോദരിയുടെ യാത്ര തടയാനായി യുവാവിന്‍റെ വ്യാജ ബോംബ് ഭീഷണി: വിമാനം വൈകിയത് ആറുമണിക്കൂർ

ചെന്നൈ: ചെന്നൈ-ദുബൈ ഇൻഡിഗോ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. സ്വന്തം സഹോദരിയുടെ യാത്ര തടയാനായി യുവാവ് ആസൂത്രണം ചെയ്ത ബോംബ് ഭീഷണിയെ തുടർന്ന് ആറു മണിക്കൂറിലധികമാണ് വിമാനം വൈകിയത്. സഹോദരി ദുബൈയിലേക്ക് പോകുന്നത് തടയാനാണ് പദ്ധതിയെന്ന് വ്യക്തമായതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ സിറ്റി പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശത്തിലാണ് വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചത്. ശനിയാഴ്ച രാവിലെ 7.35ന് ചെന്നൈ വിമാനത്താവളത്തിൽനിന്ന് 174 യാത്രക്കാരുമായി പുറപ്പെടാനിരിക്കെയാണ് വിമാനത്തിൽ സ്ഫോടക വസ്തുക്കളുമായി യാത്രക്കാരൻ കയറിയിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. പരിശോധനയിൽ വ്യാജ ബോംമ്പ് ഭീഷണിയാണെന്ന് വ്യക്തമായി.

ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കരുത്: ബാലാവകാശ കമ്മീഷൻ

തുടർന്ന്, ചെന്നൈ സിറ്റി സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിൽ ചെന്നൈ മണലി സ്വദേശിയായ മാരിശെൽവനാണ് (35) ഫോൺ ചെയ്തതെന്ന് തിരിച്ചറിഞ്ഞു. ഇയാൾ മദ്യപിച്ച നിലയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സഹോദരി മാരീശ്വരി ഭർത്താവിനൊപ്പം ഇതേ വിമാനത്തിൽ ദുബൈയിലേക്ക് പോകുകയാണെന്നും അനുജത്തിയെ വേർപിരിയാൻ കഴിയാത്തതിനാലാണ് ഭീഷണി ഉയർത്തിയതെന്നും പൊലീസിന് മൊഴി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button