കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രെയിനുകളില്‍ സ്ഫോടക വസ്തുക്കൾ, മദ്യം എന്നിവ കടത്തുന്നു. ഇതോടെ പോലീസ് പരിശോധന കർശനമാക്കി. പോലീസിന്റെ പ്രത്യേക സ്ക്വാഡുകളാകും പരിശോധന നടത്തുക. രാത്രിയിലും പകലും ഒരുപോലെ പരിശോധന നടത്തും.
സംസ്ഥാനത്തെ മുഴുവന്‍ എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളില്‍ പരിശോധന തുടങ്ങിക്കഴിഞ്ഞു. ദീര്‍ഘദൂര എക്സ്പ്രസ് ട്രെയിനുകളെ കൂടാതെ അമൃത, മാവേലി, മലബാര്‍, ഏറനാട്, എഗ്മോര്‍, മംഗളുരു, പരശുറാം എന്നീ എക്സ്പ്രസ് ട്രെയിനുകളിലും കോയമ്ബത്തൂര്‍-മംഗളൂരു ഫാസ്റ്റ് പാസഞ്ചര്‍ തുടങ്ങി ഷൊര്‍ണൂര്‍-മംഗളൂരു റൂട്ടിലോടുന്ന മുഴുവന്‍ പാസഞ്ചറുകളിലും പരിശോധന ആരംഭിച്ചു.
എറണാകുളം,തീരുവനന്തപുരം,കോട്ടയം,കണ്ണൂർ, കോഴിക്കോട്, പാലക്കാട്,തൃശൂർ,മംഗളൂരു തുടങ്ങിയ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ 24 മണിക്കൂറും പരിശോധന നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരക്കുള്ള ട്രെയിനുകളിലാണ് മദ്യക്കടത്ത് കൂടുതലായി നടത്തുന്നത്. മാഹി മദ്യവും ഇത്തരത്തില്‍ വ്യാപകമായി കടത്തുന്നതായും വിവരമുണ്ട്.
Post Your Comments