Latest NewsKerala

അതീവസുരക്ഷാമേഖലയില്‍ അജ്ഞാ ഡ്രോണുകള്‍ : പുതിയ നിര്‍ദേശങ്ങളുമായി ഡിജിപി

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശങ്ങളുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് ഡ്രോണുകള്‍ പറത്തുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ രംഗത്ത് എത്തിയത്.

250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന യൂണിക് ഐഡറ്റിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. നിരോധിതമേഖലകള്‍, തന്ത്രപ്രധാന മേഖലകള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഡ്രോണുകള്‍ പറത്താന്‍ പാടില്ല.

പൊതുസ്ഥലങ്ങളിലും ഡ്രോണുകള്‍ പറത്തുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നും അനുമതി വാങ്ങണമെന്നും ഡിജിപി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ പൊലീസ് ആസ്ഥാനത്തും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലും അജ്ഞാത ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് ഡിജിപി പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button